UPDATES

കാണാന്‍ കാത്തിരുന്നവര്‍ക്ക് നിരാശ; മേരി കോമും കൂട്ടരും കേരളത്തിലേക്കില്ല

അഴിമുഖം പ്രതിനിധി

പ്രമുഖ ബോക്‌സിംഗ് താരങ്ങളെ നേരില്‍ കാണാം എന്ന് പ്രതീക്ഷിച്ചിരുന്ന മലയാളികള്‍ക്ക് നിരാശ. ദേശീയ ഗെയിംസ് ബോക്‌സിങ്ങില്‍ നിന്നും പ്രമുഖ താരങ്ങള്‍ പിന്മാറി. അര്‍ജുന അവാര്‍ഡ് ജേതാവായ മനോജ് കുമാര്‍, സര്‍ജുബാല ദേവി, സുമിത് സാങ്വാന്‍ തുടങ്ങിയ പത്തോളം താരങ്ങളാണ് മത്സരത്തില്‍ നിന്നും പിന്മാറിയത്.

ബോക്‌സിംഗ് മത്സരം നാളെ തുടങ്ങാന്‍ ഇരിക്കവെയാണ് ഈ പിന്മാറല്‍. ബോക്‌സിംഗ് ഇന്ത്യയും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് താരങ്ങളുടെ പിന്മാറ്റം. ബോക്‌സിംഗ് താരങ്ങളുടെ സംഘടനയായ ബോക്‌സിംഗ് ഇന്ത്യയെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അംഗീകാരകാന്‍ തയ്യാറാകാത്തതാണ് തര്‍ക്ക കാരണം. 

മലയാളികളെ ഏറെ നിരാശരാക്കുന്നത് മേരി കോം എത്തില്ലെന്ന വാര്‍ത്ത തന്നെയാകും. മത്സരിക്കുന്നില്ലെങ്കിലും അതിഥിയായി മേരി കോമിനെ ഗെയിംസിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ ബോക്‌സിംഗ് താരങ്ങള്‍ക്കു പിന്തുണയേകി കൊണ്ട് മേരി കോമും കേരളത്തിലേക്ക് വരില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഒളിമ്പ്യന്‍ താരം വിജേന്ദ്ര സിംഗ് പരിക്ക് മൂലം നേരത്തെ തന്നെ മത്സരത്തില്‍ നിന്നും പിന്മാറിയിരുന്നു. ഇതോടെ ദേശീയ ഗെയിംസിലെ ബോക്‌സിംഗ് മത്സരങ്ങള്‍ക്ക് താരത്തിളക്കം നഷ്ടപ്പെട്ടിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍