UPDATES

കേന്ദ്രമന്ത്രിമാരുടെ സ്വത്തുവിവരങ്ങള്‍ പരസ്യപ്പെടുത്തേണ്ടതില്ലെന്ന് തീരുമാനം

അഴിമുഖം പ്രതിനിധി

കേന്ദ്രമന്ത്രിമാരുടെ സ്വത്ത് വിവരങ്ങള്‍ ഇനിമുതല്‍ പരസ്യപ്പെടുത്തേണ്ടെന്ന് തീരുമാനം. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതോടെ കേന്ദ്രമന്ത്രിമാരുടെ സ്വത്തുവിവരങ്ങള്‍ നല്‍കിയിട്ടുള്ള വെബ്‌സൈറ്റില്‍ ഇനിമുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കുകയില്ല. 2010 മുതല്‍ കേന്ദ്രമന്ത്രിമാരുടെ സ്വത്ത് വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനില്‍ ലഭ്യമായിരുന്നു. ഇതാണ് നിര്‍ത്തലാക്കിയത്.

മോദി സര്‍ക്കാരിലെ മന്ത്രിമാരുടെ സ്വത്തുവിവരങ്ങള്‍ ഈയടുത്തകാലം വരെ ഓണ്‍ലൈനില്‍ ലഭ്യമായിരുന്നു. ഈ മാസം 11നാണ് ഈ വെബ്‌സൈറ്റ് അവസാനമായി അപ്‌ഡേറ്റ് ചെയ്തത്. ഇതിന് ശേഷമാണ് പൊതുജനങ്ങളെ സൈറ്റ് സന്ദര്‍ശിക്കുന്നതില്‍ നിന്ന് വിലക്കിയത്.

സ്വത്ത് വിവരങ്ങള്‍ രഹസ്യമാക്കി വെക്കാനുള്ള നീക്കത്തിനെതിരെ വിവരാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. ചട്ടമനുസരിച്ച് സത്യപ്രതിജ്ഞ ചെയ്ത് 90 ദിവസത്തിനുള്ളില്‍ ലോക്‌സഭാംഗങ്ങള്‍ സ്വത്ത് വിവരങ്ങള്‍ പരസ്യപ്പെടുത്തേണ്ടതാണ്. ഇവരുടെ പ്രവര്‍ത്തനങ്ങളുടെ സുതാര്യതയും ഉത്തരവാദിത്തവും വര്‍ദ്ധിപ്പിക്കുന്നതാണ് സ്വത്ത് വിവരങ്ങള്‍ പരസ്യപ്പെടുത്തിക്കൊണ്ടുള്ള നടപടി. ഇതിനാണ് നരേന്ദ്രമോദി സര്‍ക്കാര്‍ തടയിട്ടിരിക്കുന്നതെന്നും വിവരാവകാശപ്രവര്‍ത്തകര്‍ ആരോപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍