UPDATES

വൈറല്‍

വിവാഹാഭ്യര്‍ത്ഥന വൈറലായി; മതനേതാക്കള്‍ വയലന്റായി

മുസ്ലീം മതമൗലികവാദികളേയും പ്രാദേശിക മതനേതാക്കളെയും പേടിച്ച് യുവാവും യുവതിയും നാട് വിട്ടിരിക്കുന്നു.

മുംബയിലെ നഗരത്തിരക്കില്‍ തന്റെ പ്രിയപ്പെട്ടവളോട് മുട്ടുകുത്തി നിന്ന് വിവാഹാഭ്യര്‍ത്ഥന നടത്തുന്ന യൂവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ മനോഹരമായ ഈ സ്‌നേഹ പ്രകടനത്തെ വെറി പിടിച്ച സമുദായ നേതാക്കള്‍ കണ്ടത് മറ്റൊരു തരത്തിലാണ്. അവര്‍ യുവാവിനെകൊണ്ട് നിര്‍ബന്ധിച്ച് മാപ്പ് പറയിച്ച് വീഡിയോ എടുത്തു. മുസ്ലീം മതമൗലികവാദികളേയും പ്രാദേശിക മതനേതാക്കളെയും പേടിച്ച് യുവാവും യുവതിയും നാട് വിട്ടിരിക്കുന്നു. ഭിവണ്ടി സ്വദേശികളായ സലീം എന്ന യുവാവും കാമുകിയായ ഷബ്‌നവുമാണ് സമുദായ നേതാക്കളുടെ സദാചാര പൊലീസിംഗിന് ഇരകളായിരിക്കുന്നത്.

മാര്‍ച്ച് 11നാണ് സംഭവം. ഷബ്‌നത്തെ കാണാന്‍ അവളുടെ കോളേജിലേയ്ക്ക് കാറെടുത്ത് പോയതാണ് സലീം. അവളെ പെട്ടെന്ന് കണ്ടപ്പോള്‍ നടുറോഡില്‍ വണ്ടി നിര്‍ത്തി ഇറങ്ങിയ സലീം ഒരു റോസ് പൂവുമായി അടുത്തേയ്ക്ക് ചെന്ന് മുട്ടുകുത്തി നിന്ന് വിവാഹാഭ്യര്‍ത്ഥന നടത്തുകയുമായിരുന്നു. അതുകണ്ട സുഹൃത്തുക്കള്‍ കയ്യടിച്ചു. ഇതിന്റെ വീഡിയോ ഓണ്‍ലൈനില്‍ പ്രചരിക്കുന്ന കാര്യം ഇരുവരും പിന്നെയാണ് അറിഞ്ഞത്. തൊട്ടുപിന്നാലെ ഭീഷണികള്‍ വന്നുതുടങ്ങി. ഇവരുടെ പ്രവൃത്തി മതവിരുദ്ധമാണെന്ന് ആരോപിച്ചാണ് ഭീഷണികള്‍ വന്നത്. റാസ അക്കാഡമി, നാഷണല്‍ ലോകിന്ദ് പാര്‍ട്ടി തുടങ്ങിയ സംഘടനകള്‍ ഭീഷണിയുമായി രംഗത്തെത്തിയെങ്കിലും പൊലീസ് ഇടപെടലിനെ തുടര്‍ന്ന് പിന്‍വാങ്ങിയിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍