UPDATES

എഡിറ്റര്‍

സെക്സ് സീനുകള്‍ ചിത്രീകരിക്കുമ്പോള്‍ കോണ്ടം ധരിക്കണോ?

Avatar

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റിക് പാര്‍ട്ടിയും ഏതെങ്കിലും വിഷയത്തില്‍ ഒന്നിച്ചിട്ടുണ്ടോ? സംശയമാണ്. എന്നാല്‍ പ്രോപൊസിഷന്‍ 60 അങ്ങനെയൊന്നാണ്. ലൈംഗിക ബന്ധ സീനുകള്‍ ചിത്രീകരിക്കുമ്പോള്‍ പോണ്‍ താരങ്ങള്‍ ഗര്‍ഭ നിരോധന ധരിക്കണം എന്നു നിഷ്കര്‍ഷിക്കുന്ന നിയമമാണ് പ്രോപൊസിഷന്‍ 60.
എയ്ഡ്സ് ഹെല്‍ത്ത് കെയര്‍ ഫൌണ്ടേഷന്‍ പ്രസിഡന്‍റ് മൈക്കല്‍ വീന്‍സ്റ്റീന്‍ ആണ് ഈ നിയമം മുന്നോട്ട് വെച്ചത്. കാലിഫോര്‍ണിയ സംസ്ഥാനമാണ് ഈ നിയമവുമായി മുന്നോട്ട് പോകുന്നത്. 

ഒരു പോണ്‍ സിനിമ നിര്‍മ്മാതാവ് പാലിച്ചിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്? നിയമം ഇങ്ങനെ പറയുന്നു; 

*ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ദൃശ്യങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ ഗര്‍ഭ നിരോധന ഉറ ധരിക്കണം. 
*വാക്സിനേഷന്‍, മെഡിക്കല്‍ പരിശോധന എന്നിവയ്ക്ക് താരങ്ങള്‍ക്ക് വരുന്ന ചിലവ് നിര്‍മ്മാതാക്കള്‍ വഹിക്കണം.
*സിനിമ ചിത്രീകരണത്തിന് മുന്‍പ് ഹെല്‍ത്ത് ലൈസന്‍സ് നേടിയിരിക്കണം
*ചിത്രീകരണ ലൊക്കേഷനില്‍ ആവശ്യമായ ഗര്‍ഭ നിരോധന ഉറ ലഭ്യമാക്കിയിരിക്കണം.

ഇങ്ങനെ പോകുന്നു നിര്‍ദേശങ്ങള്‍.  
ഇതിലേതെങ്കിലും ലംഘിച്ചാല്‍ ഒരു കാലിഫോര്‍ണിയന്‍ പൌരന്/പൌരയ്ക്ക് കേസിന് പോകാം. ഇതിനെയാണ് പോണ്‍ താരങ്ങള്‍ എതിര്‍ക്കുന്നത്. കൂടാതെ രണ്ടു പ്രധാന പാര്‍ട്ടികളും തത്വത്തില്‍ ഈ നിയമത്തെ അംഗീകരിക്കുമ്പോഴും നിയമം നടപ്പിലാക്കുന്ന രീതിയോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നു.

കൂടുതല്‍ വായിക്കൂ;  https://goo.gl/BqbgFt

 

. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍