UPDATES

ട്രെന്‍ഡിങ്ങ്

സ്വമേധയാ ചെയ്യുന്നതാണെങ്കില്‍ വേശ്യവൃത്തി ക്രിമിനല്‍ കുറ്റമല്ലെന്ന് കോടതി; വ്യാഖ്യാനിച്ചത് നിര്‍ഭയ കേസ്!

ഐപിസി 370-ാം വകുപ്പ് വ്യാഖ്യാനിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്

പ്രലോഭിപ്പിച്ചോ ഭീഷണിപ്പെടുത്തിയോ കയ്യേറ്റത്തിലൂടെയോ അല്ലാതെ സ്വന്തം താല്‍പര്യത്തില്‍ നടത്തുന്ന ലൈംഗിക തൊഴില്‍ ക്രിമിനല്‍ കുറ്റമല്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. ഐപിസി 370-ാം വകുപ്പ് വ്യാഖ്യാനിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

വിനോദ് പട്ടേല്‍ എന്ന മുപ്പതുകാരന്‍ തനിക്കെതിരെ ചുമത്തപ്പെട്ട കേസ് തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി. നിര്‍ഭയ കേസിനെ തുടര്‍ന്ന് ഈ വകുപ്പില്‍ എഴുതിച്ചേര്‍ത്ത പുതിയ ചട്ടങ്ങള്‍ വ്യാഖ്യാനിച്ചാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്.

ജനുവരിയില്‍ സൂറത്തിലെ ഒരു വേശ്യാലയത്തില്‍ തന്റെ ഊഴം കാത്തിരിക്കുമ്പോഴാണ് വിനോദ്കുമാര്‍ അറസ്റ്റിലായത്. വ്യഭിചാരക്കുറ്റം ചുമത്തി ഐപിസി 370 പ്രകാരം കേസെടുക്കുകയും ചെയ്തു. തന്നെ ലൈംഗിക തൊഴിലാളിക്കൊപ്പമല്ല അറസ്റ്റ് ചെയ്തതെന്നും ആരുടെയും ഇംഗിതത്തിന് വിരുദ്ധമായി സ്ഥാപനത്തിലെ ഒരു സ്ത്രീയെയും ചൂഷണം ചെയ്തിട്ടില്ലെന്നും അദ്ദേഹം കോടതിയില്‍ വാദിച്ചു.

വാദം അംഗീകരിച്ച കോടതി ഇയാള്‍ക്കെതിരെയുള്ള വ്യഭിചാരക്കുറ്റം തള്ളിക്കളഞ്ഞു. തട്ടിപ്പ് സംഘത്തിന്റെ ഭാഗമല്ലാത്തതിനാല്‍ കേസ് നിലനില്‍ക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം ഐപിസി 370 വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് കോടതി തള്ളിയില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍