UPDATES

നാലായിരത്തോളം സംരക്ഷിത അധ്യാപകരുടെ ശമ്പളം തിരിച്ചുപിടിക്കാന്‍ ഉത്തരവ്

അഴിമുഖം പ്രതിനിധി

സംസ്ഥാനത്തെ സംരക്ഷിത അധ്യാപകരുടെ ശമ്പളം തിരിച്ചുപിടിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. മന്ത്രിസഭാ തീരുമാനപ്രകാരമാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്. പുനര്‍വിന്യാസത്തില്‍ ഉള്‍പ്പെടാത്ത നാലായിരത്തോളം അധ്യാപകര്‍ക്കായിരിക്കും പുതിയ ഉത്തരവ് തിരിച്ചടിയാകുക.

2015 ജൂലൈ മുതല്‍ 2016 ജൂലൈ വരെയുള്ള കാലത്തെ ശമ്പളമാണ് തിരിച്ചു പിടിക്കുക. തസ്തിക പുനര്‍നിര്‍ണയത്തിനു ശേഷം തസ്തികയില്ലാതെ പുറത്ത് നിന്ന കാലയളവ് പുന:ക്രമീകരിക്കുമ്പോള്‍ അദ്ധ്യാപക/അനദ്ധ്യാപക ജീവനകാര്‍ക്ക് അധിക തുക നല്‍കിയിട്ടുണ്ടെങ്കില്‍ അത് തിരികെ പിടിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.

2016 ഒക്ടോബര്‍ മുതലുള്ള അഞ്ച് മാസങ്ങളിലെ ശമ്പളത്തില്‍ നിന്ന് തുല്യ മാസതവണകളായി തുക തിരിച്ചുപിടിക്കുമെന്നും വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. ശമ്പളം തിരിച്ചുപിടിക്കാനുള്ള നീക്കത്തിനെതിരെ അധ്യാപക സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍