ബിഗ് ബോസ് ഷോയ്ക്കെതിരേയാണ് ഹിന്ദു മക്കള്‍ കച്ചിയുടെ പ്രതിഷേധം
ബിഗ് ബോസ് ചാനല്‍ ഷോയ്ക്കെതിരേ വന്‍ പ്രതിഷേധവുമായി ഹിന്ദു മക്കള്‍ കച്ചി. തമിഴ്നാട്ടില്‍ ബിഗ് ബോസ് വന്‍ പ്രേക്ഷകശ്രദ്ധ നേടി മുന്നേറുന്നതിനിടയിലാണ് പ്രതിഷേധവും ഉയര്‍ന്നിരിക്കുന്നത്. കമല്‍ഹാസനെ അറസ്റ്റ് ചെയ്യണമെന്നതാണ് ഹിന്ദു മക്കള്‍ കച്ചിയുടെ പ്രധാന ആവശ്യം. കമലിനെയും ഷോയിലെ മത്സരാര്‍ത്ഥികളായ 14 പേരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.
തമിഴ്നാടിന്റെ സംസ്കാരത്തിന് എതിരാണ് ഉത്തരം പരിപാടികളെന്നും പ്രതിഷേധക്കാര്‍ പറയുന്നു. തമിഴരുടെ പാരമ്പര്യത്തെയും സംസ്കാരത്തെയും അപമാനിക്കുകയാണ് പരിപാടിയിലൂടെ ചെയ്യുന്നതെന്നും അവര്‍ ആരോപിക്കുന്നു. നഗ്നരായ ഏഴു പുരുഷന്മാരും ഏഴു സ്ത്രീകളും അവര്‍ പറയുന്ന അശ്ലീലങ്ങളുമാണ് ചാനല്‍ പരിപാടിയെന്ന പേരില്‍ സംപ്രേക്ഷണം ചെയ്യുന്നത്. പ്രേക്ഷകരെ മനോനിലയെ തകര്‍ക്കുന്ന കാര്യമാണിത്. കമല്‍ഹാസനെയും പരിപാടിയില്‍ പങ്കെടുക്കുന്ന 14 പേരെയും ഇതിന്റെ പേരില്‍ അറസ്റ്റ് ചെയ്യണം; ഹിന്ദു മക്കള്‍ കച്ചി പരാതിയില്‍ പറയുന്നു. ഈ വിഷയത്തില്‍ കമല്ഹാസന് ഇന്നു പ്രതികരണം നടത്തുമെന്നാണ് അറിയുന്നത്.