UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശിവസേനയുടെ സാദാചാര ഗുണ്ടായിസത്തിനെതിരെ കേരളത്തില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധം

കോട്ടയം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലും ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനും അതിനെ പിന്തുണച്ച പോലീസ് നടപടിക്കുമെതിരെ പ്രതിഷേധം നടക്കുന്നുണ്ട്

ഇന്നലെ മറൈന്‍ ഡ്രൈവില്‍ ശിവസേന നടത്തിയ സദാചാര ഗുണ്ടായിസത്തില്‍ പ്രതിഷേധിച്ച് ഇന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ സമരങ്ങള്‍ നടക്കും. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ സംഘടനകളുടെ നേതൃത്വത്തില്‍ രാവിലെ മറൈന്‍ ഡ്രൈവില്‍ സ്‌നേഹ ഇരുപ്പ് സമരം സംഘടിപ്പിക്കും. രാവിലെ പത്ത് മണിക്കാണ് ഇവരുടെ സമരം. വൈകിട്ട് നാല് മണിക്ക് ചുംബന സമരം നടത്തി ശ്രദ്ധയാകര്‍ശിച്ച കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ ചുംബനസമരം നടത്തും.

പാലായില്‍ സെന്റ് തോമസ് കോളേജിന്റെ പ്രധാന കവാടത്തിലും പ്രതിഷേധ ഒത്തുചേരല്‍ നടത്തും. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഇത്. ഇത് കൂടാതെ വിവിധ സമൂഹ മാധ്യമ കൂട്ടായ്മകളും സംഘടനകളും സൗഹൃദ കൂട്ടായ്മകളും വിവിധയിടങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കും. ഇന്ന് വൈകിട്ട് മൂന്നര മുതല്‍ കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന ഒത്തുചേരല്‍ ഏഴ് മണിവരെയുണ്ടാകുമെന്നാണ് അറിയുന്നത്. കോട്ടയം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലും ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനും അതിനെ പിന്തുണച്ച പോലീസ് നടപടിക്കുമെതിരെ പ്രതിഷേധം നടക്കുന്നുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍