UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യെച്ചൂരിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധം: കേന്ദ്രമന്ത്രിയെ കരിങ്കൊടി കാട്ടി ഡിവൈഎഫ്‌ഐ

സര്‍വകലാശാലയ്ക്ക് പുറത്തുള്ളവരാണെന്ന് പ്രതിഷേധത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു

കാസര്‍കോട് കേന്ദ്രസര്‍വകലാശാലയിലെത്തിയ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിനെതിരെ ഡിവൈഎഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം. കഴിഞ്ഞ ദിവസം സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് കേന്ദ്രമന്ത്രിയ്ക്ക് നേരെ കരിങ്കൊടി ഉയര്‍ത്തിയത്.

ചടങ്ങിനിടെ കേന്ദ്രമന്ത്രി പ്രസംഗിക്കാനെഴുന്നേറ്റപ്പോള്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി മുന്നോട്ട് വരികയായിരുന്നു. പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. ആറ് പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. സര്‍വകലാശാലയ്ക്ക് പുറത്തുള്ളവരാണെന്ന് പ്രതിഷേധത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു.

ഇന്നലെ വൈകിട്ടാണ് ഡല്‍ഹി എകെജി ഭവനില്‍ വച്ച് സിപിഎം ജനറല്‍ സെക്രട്ടറിയ്ക്ക് നേരെ ആക്രമണുണ്ടായത്. ഹിന്ദുസേന പ്രവര്‍ത്തകരായ നാല് പേരെ സംഭവത്തില്‍ അറസ്റ്റ് ചെയ്തു. പോളിറ്റ്ബ്യൂറോ യോഗം കഴിഞ്ഞ മാധ്യമപ്രവര്‍ത്തകരെ കാണാന്‍ പോകുമ്പോഴായിരുന്നു ആക്രമണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍