UPDATES

നോട്ട് പ്രതിസന്ധി: കേന്ദ്ര സര്‍ക്കാരിനെതിരെ പാര്‍ലമെന്റിന് പുറത്ത് പ്രതിപക്ഷ പ്രതിഷേധം

അഴിമുഖം പ്രതിനിധി

കേന്ദ്ര സര്‍ക്കാരിന്‌റെ നോട്ട് പിന്‍വലിക്കല്‍ നടപടിയില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ പാര്‍ലമെന്‌റിന് പുറത്ത് പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം. 200 എംപിമാരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ നേതാവ് ഡി രാജ, തൃണമൂല്‍കോണ്‍ഗ്രസില്‍ നിന്ന് ഡെറിക് ഓബ്രിയന്‍, ഡിഎംകെയില്‍ നിന്ന് എംകെ കനിമൊഴി, ജെഡിയുവിന്‌റെ ശരദ് യാദവ്, കോണ്‍ഗ്രസില്‍ നിന്ന് എകെ ആന്‌റണി, ഗുലാം നബി ആസാദ് അടക്കമുള്ള എംപിമാര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

നോട്ട് പിന്‍വലിക്കല്‍ നടപടിക്ക് പിന്നില്‍ വലിയ അഴിമതിയാണുള്ളതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇത് സംബന്ധിച്ച് സംയുക്ത പാര്‍ലമെന്‌ററി സമിതി (ജെപിസി) അന്വേഷിക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്‌റിന് പുറത്ത് വാര്‍ത്താസമ്മേളനം വിളിച്ച് ഇത്തരത്തില്‍ ഗൗരവമുള്ള ഒരു നയ പ്രഖ്യാപനം നടത്തിയതും അത് വിശദീകരിക്കാന്‍ പോലും പ്രധാനമന്ത്രി പാര്‍ലമെന്‌റിലെത്താത്തതും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിന്‌റെ സാദ്ധ്യതകള്‍ തേടുകയാണ് സിപിഎം. പാര്‍ട്ടി ഇക്കാര്യത്തില്‍ നിയമവിദഗ്ധരുടെ അഭിപ്രായം തേടുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍