UPDATES

നാട്ടില്‍ അശ്ലീലം പടര്‍ത്തുന്നു, സണ്ണി ലിയോണ്‍ രാജ്യം വിട്ടുപോകണം!

അഴിമുഖം പ്രതിനിധി

രാജ്യത്ത് അശ്ലീലം പടര്‍ത്തുന്നുവെന്നാരോപിച്ച് ബോളിവുഡ് നടി സണ്ണി ലിയോണിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധ ധര്‍ണ. നടി രാജ്യം വിട്ടുപോകണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഡല്‍ഹി ജന്തര്‍മന്തറിലാണ് പ്രതിഷേധം ആരംഭിച്ചിരിക്കുന്നത്. ‘സണ്ണി ലിയോണ്‍ രാജ്യം വിടണം, രാജ്യത്ത് അശ്ലീലത പടര്‍ത്തരുത്’ എന്നീ ആവശ്യങ്ങളെഴുതിയ ഫ്‌ളക്‌സുകളുമായി സാമൂഹ്യപ്രവര്‍ത്തകരെന്നു പരിചയപ്പെടുത്തുന്ന രണ്ടുപേരാണ് ധര്‍ണയിരിക്കുന്നത്. രാവിലെ 9 നു തുടങ്ങിയ ധര്‍ണ ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് സംഘടിപ്പിച്ചിരിക്കുന്നത്. 

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ ആവശ്യവുമായി ജന്തര്‍ മന്തറില്‍ സമരം നടത്തിവന്ന വിമുക്തഭടന്മാര്‍ തങ്ങളുടെ പ്രതിഷേധം അവസാനിപ്പിച്ചതിനുപിന്നാലെയാണ് സണ്ണി ലിയോണിനെ നാടുകടത്തണമെന്ന ആവശ്യവുമായി പുതിയ പ്രതിഷേധക്കാര്‍ എത്തിയത്. സംഭവമെന്തായാലും ഇവരുടെ പ്രതിഷേധ ധര്‍ണ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായിരിക്കുകയാണ്. പ്രതിഷേധക്കാരുടെ ഫോട്ടോ സഹിതം വൈറലായിക്കഴിഞ്ഞ ഈ വാര്‍ത്തയ്ക്ക് അനുകൂലവും പ്രതികൂലവും അതോടൊപ്പം രസകരവുമായ കമന്റുകളും വന്നുനിറയുകയാണ്. 

സണ്ണി ലിയോണ്‍ അഭിനയിച്ച ഗര്‍ഭനിരോധന ഉറയുടെ പരസ്യം രാജ്യത്ത് ബലാത്സംഗം പ്രോത്സാഹിപ്പിക്കുമെന്ന് കഴിഞ്ഞദിവസം സിപിഐ ദേശീയ സെക്രട്ടറി അതുല്‍ കുമാര്‍ അഞ്ചാന്‍ പറഞ്ഞിരുന്നു. പ്രസ്താവന വിവാദമായപ്പോള്‍ അതുല്‍കുമാര്‍ സണ്ണി ലിയോണിന്റെ ആരാധകരോട് മാപ്പ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍