UPDATES

ട്രെന്‍ഡിങ്ങ്

കത്തുവ, ഉന്നാവോ ബലാൽസംഗം: മുംബൈ ആസാദ് മൈതാനിൽ പ്രതിഷേധം

ദില്ലിയിൽ ബിജെപി നേതാവും മുന്‍ ധനമന്ത്രിയുമായ യശ്വന്ത് സിൻഹ ദില്ലിയിൽ നടന്ന ഒരു പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തു.

കത്തുവ, ഉന്നാവോ ബലാൽസംഗക്കേസുകളിൽ സർക്കാർ നിഷ്ക്രിയത്വം പാലിക്കുന്നതിൽ പ്രതിഷേധിച്ചുള്ള മാർച്ച് മുംബൈ ആസാദ് മൈതാനില്‍. എഎപി, കോൺഗ്രസ്സ് തുടങ്ങി നിരവധി സാമൂഹ്യ രാഷ്ട്രീയ സംഘടനകള്‍ പ്രക്ഷോഭത്തിൽ അണിനിരക്കുന്നുണ്ട്.

എട്ടു വയസ്സ് പ്രായമുള്ള കുട്ടിയെ ക്ഷേത്രത്തിൽ പൂട്ടിയിട്ട് ദിവസങ്ങളോളം ബലാൽസംഗം ചെയ്തും ഷോക്കടിപ്പിച്ചും കൊന്ന സംഭവം രാജ്യത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ചിട്ടുണ്ട്. ഇതിന്റെ പ്രതിഫലനം ഈ റാലിയിൽ കാണാൻ കഴിയും. സ്ത്രീ സംഘടനകളും ബാലാവകാശ സംഘടനകളുമെല്ലാം ഈ റാലിയിൽ പങ്കെടുക്കുന്നുണ്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ റാലികളും പ്രതിഷേധ സംഗമങ്ങളും സംഘടിപ്പിക്കപ്പെടുന്നുണ്ട്.

ദില്ലിയിൽ ബിജെപി നേതാവും മുന്‍ ധനമന്ത്രിയുമായ യശ്വന്ത് സിൻഹ ദില്ലിയിൽ നടന്ന ഒരു പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തു. കല്‍ക്കത്തയില്‍ നടത്തിയ പ്രക്ഷോഭത്തില്‍ പങ്കെടുത്തവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍