UPDATES

കാശ്മീര്‍ വീണ്ടും കത്തുന്നു; പതിനഞ്ചുവയസ്സുകാരന്‍ കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി

കാശ്മീരില്‍ വീണ്ടും സംഘര്‍ഷം ശക്തമാകുന്നു. ശ്രീനഗറിലെ ഹര്‍വാന്‍ മേഖലയില്‍ ഇന്നലെ രാത്രിയില്‍ സുരക്ഷാ സേനയും ജനക്കൂട്ടവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു പതിനഞ്ചുവയസ്സുക്കാരന്‍ കൊല്ലപ്പെട്ടു. ഇതോടെ കാശ്മീര്‍ സംഘര്‍ഷത്തിലുണ്ടായ മരണം 86 ആയി.

നാസിര്‍ ഷാഫി ഖ്വാസി(മോമിന്‍ അല്‍ത്താഫ്) എന്ന കൗമാരക്കാരനാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സുരക്ഷാ സേനയും ജനക്കൂട്ടവും തമ്മിലുണ്ടായ സംഘര്‍ഷത്തിനു ശേഷം പെല്ലറ്റ് ആക്രമണത്തില്‍ പരുക്കേറ്റ നിലയില്‍ നാസിറിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

പെല്ലറ്റുകള്‍ ഉപയോഗിച്ചത് സുരക്ഷിതമായ അകലത്തിലാണെന്നും ഇതു മൂലം മരണം സംഭവിക്കാന്‍ സാധ്യതയില്ലെന്നുമാണ്
സുരക്ഷാ സേനയുടെ വിശദീകരണം. നാസിറിന്റെ മരണത്തെ തുടര്‍ന്ന് വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനാല്‍ ഇന്ന് രാവിലെ മുതല്‍ പ്രദേശത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍