UPDATES

വായിച്ചോ‌

ജോലിക്കിടയില്‍ സ്വയംഭോഗം ചെയ്താല്‍ എന്ത് സംഭവിക്കും? മനഃശാസ്ത്രജ്ഞര്‍ പറയുന്നു

സംഘര്‍ഷങ്ങളില്‍ നിന്നും മനഃക്ലേശത്തില്‍ നിന്നും മുക്തമാക്കുമെന്നും ജോലി അനായസവും ഗുണമേന്മയുള്ളതുമാക്കി തീര്‍ക്കുമെന്നുമാണ് കണ്ടെത്തല്‍

വീട്ടിലെ അല്ലങ്കില്‍ മുറിയിലെ സ്വകാര്യതയിലിരുന്ന് നിങ്ങള്‍ ആസ്വദിക്കുന്ന സ്വയംഭോഗം ഭൂമിയിലെ ഏറ്റവും പ്രിയപ്പെട്ട നേരംപോക്കാണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ജോലിക്കിടയില്‍ സ്വയംഭോഗം ചെയ്താല്‍ എങ്ങനെയിരിക്കുമെന്നോ?

എന്നാല്‍ നോട്ടിംഗ്ഹാം ട്രെന്റ് സര്‍വകലാശാലയിലെ മനഃശാസ്ത്ര അധ്യാപകന്‍ മാര്‍ക്ക് സെര്‍ജന്റ് പറയുന്നത് ജോലിക്കിടെ സ്വയംഭോഗം ചെയ്യാന്‍ ഒഴിവു സമയം കണ്ടെത്തുന്നത് വളരെ ഫലപ്രദമാണെന്നാണ്. അത് നമ്മെ സംഘര്‍ഷങ്ങളില്‍ നിന്നും മനഃക്ലേശത്തില്‍ നിന്നും മുക്തമാക്കുമെന്നും ജോലി അനായസവും ഗുണമേന്മയുള്ളതുമാക്കി തീര്‍ക്കുമെന്നുമാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. മനഃശാസ്ത്ര വിദഗ്ധനായ ഡോ. ക്ലിഫ് ആര്‍ണലും ഇക്കാര്യം ആവര്‍ത്തിക്കുന്നു.

സ്വയംഭോഗത്തിന് വേണ്ടി ഒഴിവുസമയം എടുക്കുന്നത് ജോലിയിലുള്ള ശ്രദ്ധ വര്‍ദ്ധിപ്പിക്കുമെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം. അത് അക്രമണോത്സുകത കുറയ്ക്കുമെന്നും ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുമെന്നും കൂടുതല്‍ പുഞ്ചിരിയോടെ ജോലിയെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ജോലി സമയത്തെ സ്വയംഭോഗത്തിനുള്ള ഒഴിവ് ഇപ്പോള്‍ ശാസ്ത്രം അംഗീകരിക്കുന്നുവെന്നാണ് ഇരുവരും പറയുന്നത്.

അതേസമയം രതിമൂര്‍ച്ഛ താമസിക്കുന്നത് നമ്മെ നിരാശരാക്കുമെന്നും ഒഴിവ് സമയം കൂടുതല്‍ എടുക്കുന്നതിന് കാരണമാകുമെന്നും ആര്‍ണല്‍ പറയുന്നുണ്ട്. 2015ല്‍ നടന്ന ടൈം ഔട്ട് ന്യൂയോര്‍ക്ക് സര്‍വേയിലാണ് ഈ തൊഴില്‍ ഉത്തേജനത്തെക്കുറിച്ചുള്ള താല്‍പര്യം വ്യക്തമായത്. സര്‍വെയില്‍ പങ്കെടുത്ത 35 ശതമാനം പുരുഷന്മാരും ഓഫീസിലിരുന്ന് സ്വയംഭോഗം ചെയ്യുന്നവരാണെന്ന് അംഗീകരിച്ചു. 2012ല്‍ ഗ്ലാമര്‍ മാസികയില്‍ പ്രത്യക്ഷപ്പെട്ട കണക്കുകളനുസരിച്ച് അവര്‍ പഠനം നടത്തിയ ആയിരം പുരുഷന്മാരില്‍ 32 ശതമാനം പേരാണ് ഇത് അംഗീകരിച്ചത്.

മാനസിക സംഘര്‍ഷത്തില്‍ നിന്നും മുഷിപ്പില്‍ നിന്നും ആലസ്യത്തില്‍ നിന്നും ഭീകരമായ മന്ദത അനുഭവിക്കുമ്പോള്‍ അതില്‍ നിന്നും മോചനം നേടാനും സ്വയംഭോഗത്തിലൂടെ സാധിക്കുന്നുണ്ടെന്നാണ് പഠനങ്ങളുടെ കണ്ടെത്തല്‍. അതേസമയം ഈ സംഘര്‍ഷം കുറയ്ക്കല്‍ തന്ത്രം സ്ത്രീകളേക്കാള്‍ പുരുഷന്മാര്‍ക്കാണ് ഫലപ്രദമെന്നും പറയുന്നുണ്ട്.

സെക്‌സ് ടോയ് കമ്പനിയായ ഹോട്ട് ഒക്ടോപ്പസ് ന്യൂയോര്‍ക്ക് സിറ്റിയില്‍ നടത്തുന്ന സ്വയംഭോഗ ബൂത്തില്‍ പുരുഷന്മാര്‍ക്ക് മാത്രമാണ് പ്രവേശനമുള്ളത്. ഗയ്‌ഫൈ എന്നാണ് ഇവ അറിയപ്പെടുന്നതും.

കൂടുതല്‍ വായിക്കൂ: https://goo.gl/XA4FsD

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍