UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡ്രൈവ് ചെയ്യുമ്പോള്‍ ചെറു പ്രകോപനത്തില്‍ പോലും ഹാലിളകുന്നത് എന്തുകൊണ്ട്?

Avatar

ബ്രയാന്‍ ഗാര്‍ഡ്നര്‍
(സ്ലേറ്റ്)

ഇതാ പരിചയമുള്ള ഒരു രംഗം. നിങ്ങള്‍ തനിച്ചു ഹൈവേയിലൂടെ വണ്ടിയോടിക്കുകയാണ്. പെട്ടെന്നു സിഗ്നല്‍ ഇല്ലാതെ ഒരു വലിയ എസ് യു വി നിങ്ങളുടെ നിരയിലേയ്ക്ക് കയറിവരുന്നു, നിങ്ങള്‍ പെട്ടെന്നു ബ്രേക്ക് ചവിട്ടി ഒരു അപകടം ഒഴിവാക്കിവിടുന്നു. “എവിടെ നോക്കിയാണെടാ പോകുന്നത്” എന്ന് നിങ്ങള്‍ക്ക് ഒരു പരിചയവുമില്ലാത്ത, നിങ്ങള്‍ പറയുന്നത് കേള്‍ക്കുക പോലും ചെയ്യാത്ത ഒരാളോട് നിങ്ങള്‍ അലറുന്നു. അടുത്ത രണ്ടുമൈല്‍ അവരുടെ പിറകെ പോയി അവരെ ഒരു പാഠം പഠിപ്പിക്കാന്‍ പോലും നിങ്ങള്‍ തയ്യാറാകും.

ഗൂഫിയുടെ 1950ലെ ‘മോട്ടോര്‍ മാനിയ’യില്‍ മിസ്റ്റര്‍ വാക്കര്‍ എന്ന നിയമമനുസരിച്ച് ജീവിക്കുന്ന ദയാലുവായ ഒരു പൌരനുണ്ട്. കാറിനുള്ളില്‍ കയറുന്നതുവരെയാണ് ഈ സ്വഭാവം. പെട്ടെന്നു മിസ്റ്റര്‍ വാക്കര്‍ ഒരു രൂപാന്തരത്തിന് വിധേയനാവുകയും ദേഷ്യക്കാരനും സ്വാര്‍ത്ഥനും “തടുക്കാനാകാത്ത സത്വ”വുമായ മിസ്റ്റര്‍ വീലറായി മാറുന്നു. സ്വന്തം സ്വകാര്യകവചത്തിലൊതുങ്ങി നിന്നുകൊണ്ട് മിസ്റ്റര്‍ വീലര്‍ മറ്റുയാത്രികരുടെ നേര്‍ക്ക് അലറിവിളിക്കും. ചെറിയ പ്രകോപനത്തില്‍ പോലും ക്രുദ്ധനാകും, ഇതെല്ലാമാണെങ്കിലും സ്വയം ഒരു നല്ല ഡ്രൈവറായി കണക്കാക്കുകയും ചെയ്യും.

നിങ്ങളാണ് ഗൂഫി. എങ്ങനെ?

മനശാസ്ത്രജ്ഞര്‍ “ഡീഇന്‍ഡിവിജ്വേഷന്‍” എന്ന് വിളിക്കുന്ന ഒന്നാണ് പ്രശ്നം. മോട്ടോര്‍ മാനിയ റിലീസ് ആയ അതേ കാലത്ത് തന്നെയാണ് ഈ വാക്കും രൂപപ്പെട്ടത്. അവനവനെപ്പറ്റിയുള്ള ഒരു ബോധം നഷ്ടപ്പെടുന്നതിനൊപ്പം സ്വന്തം സ്വത്വം തന്നെ ഇല്ലാതാകുന്ന ഒരവസ്ഥയാണിത്‌. ഇത് പല സാഹചര്യങ്ങളിലും സംഭവിക്കാം. എന്നാല്‍ ആളുകള്‍ തിരിച്ചറിയില്ല എന്നതാണ് ഒരു പ്രധാനഘടകം.

മനശാസ്ട്രജ്ഞനായ ഫിലിപ്പ് സിംബാര്‍ഡോയുടെ 1970ല്‍ നടത്തിയ ഒരു പ്രശസ്ത പഠനത്തില്‍ ന്യൂയോര്‍ക്ക്‌ സര്‍വകലാശാലയിലെ ഒരു കൂട്ടം സ്ത്രീവിദ്യാര്‍ഥികള്‍ക്ക് മുഖംമൂടികള്‍ നല്‍കി അവരെ ഇരുളില്‍ നിറുത്തി. പേരുകള്‍ക്ക് പകരം നമ്പരുകള്‍ ഇട്ട ശേഷം മറ്റുകുട്ടികളെ ഷോക്ക് അടിപ്പിക്കാന്‍ പറഞ്ഞു. വെറും പേരുമാത്രം ധരിച്ചവരെക്കാള്‍ മുഖം മറച്ചവര്‍ ഇരട്ടി അളവില്‍ ഷോക്ക് ഏല്‍പ്പിക്കാന്‍ തയ്യാറായി എന്നാണ് സിംബാര്‍ഡോ കണ്ടെത്തിയത്. പരീക്ഷണത്തില്‍ യഥാര്‍ത്ഥത്തില്‍ ആര്‍ക്കും ഷോക്ക് ഒന്നും അടിച്ചിരുന്നില്ല.

എട് ഡേയ്നറുടെ പ്രശസ്തമായ ഹാലോവിന്‍ കാന്‍ഡി പരീക്ഷണമാണ് അടുത്തത്. അതില്‍ ആയിരത്തിമുന്നൂറോളം ട്രിക്ക് ഓര്‍ ട്രീറ്റ് നടത്തുന്ന കുട്ടികള്‍ക്ക് ചില നിയന്ത്രിതസാഹചര്യങ്ങളില്‍ പണവും കാന്‍ഡിയും മോഷ്ടിക്കാന്‍ അവസരം നല്‍കി. പേരും വിലാസവും ചേര്‍ക്കാതെ വലിയ ഒരു സംഘത്തിന്റെ ഭാഗമായിരുന്നപ്പോള്‍ കുട്ടികള്‍ കൂടുതല്‍ അളവില്‍ മോഷണം നടത്തി. ഒറ്റയ്ക്കായിരുന്നപ്പോഴും വീട്ടുവിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നപ്പോഴുമാണ് കുട്ടികള്‍ ഏറ്റവും കുറച്ചു മോഷണം നടത്തിയത്.

അജ്ഞാതരായിരിക്കല്‍ ഓട്ടോമാറ്റിക്കായി സാമൂഹ്യവിരുദ്ധപ്രവര്‍ത്തികള്‍ക്ക് കാരണമാകുന്നില്ലെങ്കിലും അത് കൂടുതല്‍ ആക്രമണസ്വഭാവമുള്ള പ്രവര്‍ത്തികള്‍ക്ക് വഴിവയ്ക്കുമെന്ന് മനശാസ്ത്രവിദഗ്ധന്‍ ജേമി മാഡിഗന്‍ പറയുന്നു. ഒരു സംഘത്തിന്റെ ഭാഗമായിരിക്കുകയും പ്രവര്‍ത്തികളുടെ ഉത്തരവാദിത്തം എല്‍ക്കാതിരിക്കാന്‍ സാധിക്കുകയും ചെയ്യുമ്പോഴാണത് സംഭവിക്കുക. ഉദാഹരണം ഓണ്‍ലൈന്‍ കളികള്‍, മെസ്സേജ് ബോര്‍ഡുകള്‍ ചാറ്റ് റൂമുകള്‍ എന്നിവയാണെന്ന് വീഡിയോ ഗെയിമുകളുടെ മനശാസ്ത്രം പഠിക്കുന്ന മാഡിഗന്‍ പറയുന്നു.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഖംമൂടി പോലെ തന്നെ പ്രവര്‍ത്തിക്കുന്ന ഒന്നാണ് കാറുകളും. ട്രാഫിക്ക്: വൈ വീ ഡ്രൈവ് ദി വേ വീ ഡ്രൈവ് എന്ന പുസ്തകത്തില്‍ പത്രപ്രവര്‍ത്തകന്‍ ടോം വാന്‍ഡര്‍ബില്‍റ്റ് പറയുന്നത് ഡ്രൈവ് ചെയ്യുമ്പോള്‍ ആളുകള്‍ക്ക് ചുറ്റും മറ്റുള്ളവര്‍ ഉണ്ടെങ്കിലും (സംഘം) അവര്‍ അവരില്‍ നിന്ന് അകന്നു അജ്ഞാതരായി സ്റ്റീല്‍-ചില്ല് പാളികള്‍ക്കുള്ളില്‍ നിലകൊള്ളുന്നുവെന്നാണ്.

സത്യത്തില്‍ ഡീഇന്‍ഡിവിജ്യൂവേഷനെപ്പറ്റി സിംബാര്‍ഡോ പറയുന്ന വിവരങ്ങള്‍ ദൈനംദിന റോഡ്‌ അവസ്ഥകളോട് ചേര്‍ന്ന് നില്‍ക്കുന്നു. “അജ്ഞാതരാവല്‍, ചിതറിയ ഉത്തരവാദിത്തം, സംഘപ്രവര്‍ത്തി, സമയബോധത്തിലെ മാറ്റം, വൈകാരിക ഉണര്‍ച്ച, ഇന്ദ്രിയങ്ങളുടെ കൂടിയ ഉപയോഗം എന്നിവയൊക്കെ ഇത്തരം പ്രതികരണങ്ങള്‍ ഉണ്ടാക്കും”, ഇന്റര്‍നാഷണല്‍ എന്‍സൈക്ളോപ്പീഡിയ ഓഫ് സൈക്യാട്രി, സൈക്കോളജി, സൈക്കോഅനാലിസിസ് ആന്‍ഡ് ന്യൂറോളജിയില്‍ അദ്ദേഹം പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍