UPDATES

പ്രവാസം

പിടി കുഞ്ഞുമുഹമ്മദ് പ്രവാസി ക്ഷേമബോര്‍ഡ് ചെയര്‍മാന്‍

മുന്‍ എം.എല്‍.എയും സിനിമാ സംവിധായകനും നിര്‍മ്മാതാവുമാണ് പി.ടി. കുഞ്ഞുമുഹമ്മദ്

മുന്‍ എം.എല്‍.എയും സിനിമാ സംവിധായകനും നിര്‍മ്മാതാവുമായ പി ടി കുഞ്ഞുമുഹമ്മദിനെ കേരള പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാനായി നിയമിച്ചു. എന്‍. അജിത് കുമാര്‍, അബു ഹനീഫ (കുവൈറ്റ്), ജോര്‍ജ് വര്‍ഗ്ഗീസ് (ദമാം), കൊച്ചുകൃഷ്ണന്‍ (ഷാര്‍ജ), പി.എം. ജാബിര്‍ (മസ്‌ക്കറ്റ്), കെ.കെ. ശങ്കരന്‍ (ദോഹ) എന്‍.വി. ബാദുഷ (കോഴിക്കോട്), കെ.സി. സജീവ് (തിരുവനന്തപുരം) എന്നിവരെ അനൗദ്യോഗിക അംഗങ്ങളായും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

1994-ലും 1996-ലും ഗുരുവായൂര്‍ മണ്ഡലത്തില്‍ നിന്ന് സി.പി.എം. സ്വതന്ത്ര എം.എല്‍.എ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കുഞ്ഞുമുഹമ്മദ്, ടെലിവിഷന്‍ അവതാരകന്‍ എന്ന നിലയിലും പ്രാഗാത്ഭ്യം തെളിയിച്ചിട്ടുണ്ട്. കാണാതാവുന്ന പ്രവാസി ഇന്ത്യക്കാരെ കണ്ടെത്തുന്നതിനുള്ള കൈരളി ടിവിയില്‍ അവതരിപ്പിച്ചു വരുന്ന പ്രവാസലോകം എന്ന പരിപാടി ഒട്ടേറെ കുടുംബങ്ങള്‍ക്ക് ഗുണമായിട്ടുണ്ട്.

മഗ്രിബ്(1993), ഗര്‍ഷോം(1998), പരദേശി(2007) എന്നീ ചിത്രങ്ങള്‍ ഇദ്ദേഹം സംവിധാനം ചെയ്തതാണ്. കൂടാതെ അശ്വത്ഥമാവ്, സ്വരൂപം, പുരുഷാര്‍ഥം എന്നീ ചലച്ചിത്രങ്ങളുടെ നിര്‍മ്മാണത്തില്‍ പങ്കാളിയുമായിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍