UPDATES

വൈറല്‍

ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ സ്ത്രീകള്‍ ചെരുപ്പൂരിത്തല്ലി/ വീഡിയോ

പൊതുമധ്യത്തില്‍വച്ചായിരുന്നു തല്ലുകൊടുത്തത്

ഹരിയാനയിലെ ഗുഡ്ഗാവില്‍ പബ്ബ് ജീവനക്കാരായ സ്ത്രീകള്‍ തങ്ങളെ ലൈംഗികമായി അപമാനിക്കാന്‍ ശ്രമിച്ചയാളെ ചെരിപ്പൂരി തല്ലി. പൊതുമധ്യത്തില്‍വച്ചായിരുന്നു സ്ത്രീകളുടെ ഈ തിരിച്ചടി. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

ശനിയാഴ്ച രാത്രിയില്‍ ഗുഡ്ഗാവ് എംജി റോഡില്‍വച്ചായിരുന്നു സംഭവം. മദ്യപിച്ച നിലയില്‍ ഒരാള്‍ ഒരു സ്ത്രീയെ പിറകിലൂടെ വന്നു കടന്നു പിടിക്കുകയായിരുന്നു. ഉടന്‍ തന്നെ ഈ സ്ത്രീയുടെ സഹപ്രവര്‍ത്തകരായ മറ്റു സ്ത്രീകള്‍ ഇങ്ങോട്ട് ഓടിയെത്തി. തുടര്‍ന്ന് ഉപദ്രവിച്ച വ്യക്തിയെ എല്ലാവരും ചേര്‍ന്ന് കാലില്‍ കിടന്ന ചെരുപ്പൂരി തല്ലുകയായിരുന്നു.

അതേസമയം ഈ സംഭവം നടക്കുന്ന സ്ഥാലത്ത് ഒരു പൊലീസുകാരന്‍പോലും ഉണ്ടായിരുന്നില്ലെന്നു ദൃക്‌സാക്ഷികള്‍ പറയുന്നു. സത്രീകള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ ഹരിയാനയില്‍ വര്‍ദ്ധിച്ചു വരികയാണ്. കഴിഞ്ഞാഴ്ചയാണ് ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന 19 കാരിയായ ഒരു പെണ്‍കുട്ടിയെ അവരുടെ കുഞ്ഞിനെ വലിച്ചെറിഞ്ഞു കൊന്നശേഷം കൂട്ടബലാത്സംഗം ചെയ്തത്.

എന്നാല്‍ പൊതു സ്ഥലങ്ങളില്‍ വനിത-പുരുഷ പൊലീസുകാരെ മഫ്തിയില്‍ വിന്യസിച്ചിട്ടുണ്ടെന്നും പരാതിയുമായി ആരുവന്നാലും ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണു നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നുമാണു പൊലീസ് മേധാവികള്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍