UPDATES

ട്രെന്‍ഡിങ്ങ്

ബുദ്ധിശൂന്യം അപരിഷ്‌കൃതം; യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ വിമര്‍ശിച്ചു രാഹുല്‍ഗാന്ധി

കണ്ണൂരില്‍ ജനമധ്യത്തില്‍ പശുവിനെ അറുത്ത നടപടിയെയാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ വിമര്‍ശിച്ചത്

കണ്ണൂരില്‍ പരസ്യമായി പശുക്കിടാവിനെ അറുത്ത് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തിയെ അപലപിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ചിന്താശൂന്യവും അപരിഷ്‌കൃതവുമായ നടപടിയെന്നായിരുന്നു രാഹുല്‍ ഈ സംഭവത്തെ അപലപിച്ച് ട്വീറ്റ് ചെയ്തത്. ഇതു തനിക്കോ കോണ്‍ഗ്രസ് പാര്‍ട്ടിക്കോ അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും ഈ സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നും രാഹുല്‍ പ്രതികരിച്ചു.

രാജ്യത്ത് കന്നുകാലികളെ കശാപ്പിന് വേണ്ടി വിപണനം നടത്തുന്നത് നിരോധിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു പരസ്യമായി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പശുവിനെ അറുത്തത്. കണ്ണൂര്‍ സിറ്റിയില്‍ ഇന്നലെ വൈകുന്നേരം 5 മണിയോട് അടുത്തായിരുന്നു ടെമ്പോവാനില്‍ വെച്ചായിരുന്നു പശുവിനെ അറുത്തത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവ് റിജില്‍ മാക്കുറ്റിയുടെ നേതൃത്വത്തില്‍ ആയിരുന്നു സംഭവം. കുട്ടികളുടെ മുന്നില്‍ വച്ചായിരുന്നു യൂത്തകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പശുവിനെ അറുത്തതെന്ന് ആരോപണമുണ്ട്.

കണ്ണൂരില്‍ പരസ്യമായി പശുവിനെ അറുത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കണ്ണൂര്‍ സിറ്റിയില്‍ ഇന്ന് വൈകുന്നേരം 5 മണിയോട് അനുബന്ധിച്ച് ടെമ്പോവാനില്‍ വെച്ചായിരുന്നു പശുവിനെ അറുത്തത്.. Read more- https://goo.gl/OfM6Sq

Posted by Azhimukham on Samstag, 27. Mai 2017

നേരത്തെ ഇതേ വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരനും രംഗത്തു വന്നിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ രീതി കണ്ണില്‍ ചോരയില്ലാത്തതായിരുന്നുവെന്നാണ് പന്തളം സുധാകരന്‍ വിമര്‍ശിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍