UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊച്ചിയിലെ ഗ്രീന്‍ ടോയിലെറ്റുകള്‍ ‘ലാഭകരമല്ല’; മേയര്‍ സൌമിനി ജയിന്‍

Avatar

പൊതു ഇടങ്ങളില്‍ ടോയ്‌ലറ്റ് സൌകര്യം ഉറപ്പുവരുത്തണമെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ഈ ആവശ്യം ഉള്‍പ്പെടുത്തണം എന്നും ആവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന സംവാദത്തില്‍ അഴിമുഖവും പങ്കുചേരുന്നു. മാധ്യമ പ്രവര്‍ത്തക സുനിത ദേവദാസാണ് ഫേസ്ബുക്കില്‍ ഈ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് നിരവധി പേര്‍ പ്രതികരണങ്ങളായും പോസ്റ്റുകളായും രംഗത്തെത്തി. സി പി ഐ എം പൊളിറ്റ്ബ്യൂറോ  അംഗം പിണറായി വിജയന്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ ഇതിനോട് പ്രതികരിച്ചുകൊണ്ട് കുറിപ്പ് പ്രസിദ്ധീകരിക്കുകയുണ്ടായി. ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ ഈ വിഷയത്തില്‍ ഉണ്ടാകും എന്നു പ്രതീക്ഷിക്കുന്നു. കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സൌമിനി ജെയിന്‍ പ്രതികരിക്കുന്നു. (തയ്യാറാക്കിയത് ദില്‍ന മധു)

വീട്ടില്‍ മാത്രമല്ല, പുറത്തിറങ്ങുമ്പോഴും ടോയ്‌ലറ്റ് സംവിധാനങ്ങള്‍ വൃത്തിയുള്ളത് ഉണ്ടാവേണ്ടത് വളരെ അത്യാവശ്യമാണ്. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. യാത്ര ചെയ്യുമ്പോള്‍ ടോയ്‌ലറ്റ് ഇല്ലാത്തതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഏറെയാണ്. ഇപ്പോള്‍ കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലെ കാര്യം തന്നെ എടുക്കുക, എത്ര സ്ത്രീകളാണ് ഇവിടെ ജോലിയുമായി ബന്ധപ്പെട്ട് പുറത്തു നിന്ന് വരുന്നത്. വൃത്തിയുള്ള ടോയ്‌ലറ്റ് ആവശ്യമാണെന്ന കാര്യം നേരത്തെ തന്നെ മനസിലാക്കിയിട്ടുള്ളതാണ്. ഞങ്ങള്‍ അതിനു വളരെ അധികം പ്രധാന്യം അതിന് നല്‍കിയിട്ടുമുണ്ട്. ചില കാര്യങ്ങളൊക്കെ ചെയ്തിട്ടും ഉണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അല്ല പൊതുജനങ്ങള്‍ക്കുള്ള സര്‍വീസായി കണക്കാക്കിയിട്ടാണ് ഈ പറഞ്ഞ കാര്യത്തിന് പ്രാധാന്യം നല്‍കുന്നത്.

കഴിഞ്ഞ ഭരണ സമിതി കൊച്ചി നഗരത്തില്‍ വിവിധ ഇടങ്ങളിലായി ആറ് ടോയ്‌ലറ്റുകള്‍ വെച്ചു. ആളുകള്‍ കൂടുതലായി വരുന്ന സ്ഥലം, വെള്ളത്തിന്റെയും മറ്റും ലഭ്യത ഇതൊക്കെ കണക്കാക്കിയാണ്, ഫോര്‍ട്ട് കൊച്ചി , വൈറ്റില, പാലാരിവട്ടം, കലൂര്‍, കച്ചേരിപ്പടി തുടങ്ങി ആറ് സ്ഥലങ്ങളില്‍ ഗ്രീന്‍ ടോയ്‌ലറ്റ് സ്ഥാപിച്ചത്. ഇത് ഇക്കോ ഫ്രണ്ട്ലി ആയിട്ടുള്ള സംവിധാനമാണ്. ആവശ്യത്തിന് സൗകര്യവും സ്വകാര്യതയും ഉണ്ടായിട്ടും സ്ത്രീകളാരും അത് ഉപയോഗിക്കുന്നില്ല എന്നതാണ് വസ്തുത. അത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. അതുകൊണ്ട് തന്നെ നടത്തിപ്പ് വലിയ ബുദ്ധിമുട്ടാണ്. നടത്തിപ്പിന് ടെണ്ടര്‍ ചെയ്ത് എടുത്തവര്‍ ലാഭമില്ലെന്ന് പറഞ്ഞ് ഇട്ടിട്ട് പോവുകയാണ്. ഒരു ദിവസം 100 പേരെങ്കിലും അത് ഉപയോഗിച്ചാലേ അത് ഫലവത്തായി നടത്താന്‍ സാധിക്കൂ.

അതുപോലെ പ്രധാനപ്പെട്ട മറ്റൊരു പ്രശ്‌നം പ്രതിഷേധമാണ്. ഒരു ഭാഗത്ത് ടോയ്‌ലറ്റ് ഇല്ല ടോയ്‌ലറ്റ് വേണം എന്ന് മുറവിളി നടക്കുന്നു. എന്നാല്‍ അത് വെയ്ക്കാന്‍ ചെല്ലുന്ന സ്ഥലങ്ങളില്‍ ജനങ്ങളുടെ പ്രതിഷേധം ഉണ്ടാകുന്നു. എന്റെ പറമ്പിന് മുന്നില്‍ വേണ്ട, അപ്പുറത്ത് മാറ്റി നിര്‍മ്മിച്ചാല്‍ മതി എന്ന രീതിയിലാണ് പലരും പറയുന്നത്. കോര്‍പ്പറേഷന് അതിന്റെ ഭൂമിയിലേ അത് ടോയ്‌ലറ്റ് നിര്‍മ്മിക്കാന്‍ സാധിക്കുകയുള്ളൂ. ഇതൊക്കെ മുന്‍കൂട്ടി കണ്ടുകൊണ്ടാണ് പദ്ധതി നടപ്പിലാക്കിയത്. ചെലവേറിയ പദ്ധതി തന്നെ ആയിരുന്നു അത്. എന്തായാലും നിര്‍മ്മിച്ച ടോയ്‌ലറ്റുകള്‍ നടത്തിപ്പുകാരില്ലാത്തതിനാല്‍ ഇപ്പോള്‍ ഉപോഗിക്കാനാവാത്ത അവസ്ഥയിലാണ്. നടത്തിപ്പ് കുടുംബശ്രീയെ ഏല്‍പ്പിക്കാന്‍ കൗണ്‍സിലില്‍ തീരുമാനം ആയിട്ടിണ്ട്. ഇത് നടപ്പിലാക്കുക മാത്രമാണ് ആണ് ഇനി വേണ്ടത്.

ഇനിയും ജനങ്ങള്‍ക്ക് ആവശ്യം ഉണ്ടെങ്കില്‍ ടോയ്‌ലറ്റുകള്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ നിര്‍മ്മിക്കും. പല ക്ലബുകളും, സ്ഥാപനങ്ങളും അവരുടെ സിഎസ് ആറിന്റെ ഭാഗമായിട്ട് ഫ്രീ ആയി ടോയ്‌ലറ്റുകള്‍ നിര്‍മ്മിച്ച് നല്‍കാന്‍ തയ്യാറാണ്.ലാഭത്തിനും നഷ്ടത്തിനും വേണ്ടി ചെയ്യുന്ന കാര്യമല്ല,മറിച്ച് ജനങ്ങള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ ന ടപ്പാക്കുക എന്നതാണ് ലക്ഷ്യം.

പൊതു ടോയ്‌ലറ്റ്: നിങ്ങളുടെ മാലിന്യം വാരുന്നവരും മനുഷ്യരാണ്
മൂത്രമൊഴിക്കാന്‍ പോലും ഇടമില്ലാത്തപ്പോള്‍ ഏത് വികസനത്തെക്കുറിച്ചാണ് പറയുന്നത്?
ഇ-ടോയ്‌ലറ്റുകളല്ല, വേണ്ടത് നാടിന് ചേര്‍ന്നത്; ഒപ്പം സമൂഹവും മാറണം
വൃത്തി സ്ത്രീകളുടെ മാത്രം സ്വകാര്യ ആവശ്യമല്ല-പി ഇ ഉഷ
പൊതു ടോയ്‌ലറ്റ്: പാര്‍ട്ടികളുടെ മാനിഫെസ്റ്റോയില്‍ ഉൾപ്പെടുത്തിയതുകൊണ്ട് മാത്രം കാര്യമില്ല- സികെ ജാനു
പൊതു ഇടങ്ങളിലെ ടോയ്‌ലറ്റുകള്‍ സാര്‍വത്രികമാക്കും-ടി എം തോമസ് ഐസക്
പൊതു ഇടങ്ങളിലെ സ്ത്രീ സൌഹൃദ ടോയിലറ്റ്; പിണറായി വിജയന്‍റെ പ്രതികരണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍