UPDATES

യുവതിയെ പൊതുശല്യമായി പ്രഖ്യാപിച്ച പഞ്ചായത്ത് നടപടി റദ്ദാക്കി

അഴിമുഖം പ്രതിനിധി

വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ആവശ്യപ്പെട്ട യുവതിയെ പൊതുശല്യമായി പ്രഖ്യാപിച്ച പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് നടപടി റദ്ദാക്കി.  തദ്ദേശ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് പ്രമേയം പാസാക്കിയ നടപടി റദ്ദാക്കിയത്. ക്വാറി മാഫിയയെപ്പറ്റി വിവരങ്ങൾ ആരാഞ്ഞ നരുവാമൂട് വെണ്ണിയോട്ടുകോണം മേലെ ആലുവിള വീട്ടില്‍ വി.വി.വിജിത എന്ന വിവരാവകാശ പ്രവർത്തകയെയാണ് പഞ്ചായത്ത് പൊതുശല്യമായി പ്രഖ്യാപിച്ചത്. ഇത് ഏറെ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു.

സംഭവത്തെക്കുറിച്ച് പഞ്ചായത്ത് സെക്രട്ടറി നേരിട്ടെത്തി വിശദീകരണം നല്‍കാനും പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിട്ടിട്ടുണ്ട്. വിജിതയുടെ പരാതി ഓംബുഡ്‌സ്മാന് കൈമാറാനും പ്രിന്‍സിപ്പല്‍സെക്രട്ടറി നിര്‍ദ്ദേശം നല്‍കി.

കോൺഗ്രസാണ് പഞ്ചായത്ത് ഭരിക്കുന്നതെങ്കിലും വിജിതയ്ക്കെതിരെ പ്രമേയം പാസ്സാക്കാൻ ഭരണസമിതിയും, പ്രതിപക്ഷവും കൈകോർത്തിരുന്നു. പഞ്ചായത്തിലെ മുക്കുന്നിമലയിൽ ജനജീവിതം തടസ്സപ്പെടുത്തി പ്രവർത്തിക്കുന്ന പാറമടകൾക്കെതിരെ സമരം നടത്തുന്ന മുക്കുന്നിമല സംരക്ഷണസമിതിയുടെ പ്രവർത്തകയാണ് വിജിത. വിവിധ സര്‍ക്കാര്‍ ഓഫീസുകളിലായി 35ഓളം വിവരാവകാശ അപേക്ഷകള്‍ വിജിത നല്‍കിയിട്ടുണ്ട്. ഭൂരിഭാഗവും പള്ളിച്ചല്‍ പഞ്ചായത്തിലാണ്.  വിവരാവകാശനിയമത്തിന്റെ പിൻബലത്തിലാണ് മുക്കുന്നിമല സംരക്ഷണസമിതി പല പ്രക്ഷോഭങ്ങളും നടത്തിയത്. ഇതാണ് പഞ്ചായത്തിനെ പ്രകോപിപ്പിച്ചത്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍