UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാജ്യദ്രോഹികളെ ഒഴിപ്പിക്കാന്‍ ജെഎന്‍യുവില്‍ വലതുപക്ഷ സംഘടനകളുടെ പൂജ

അഴിമുഖം പ്രതിനിധി

ജെഎന്‍യുവിനെ ശുദ്ധീകരിക്കാന്‍ ഹിന്ദു സേനയും സേനയുടെ വിദ്യാര്‍ത്ഥി വിഭാഗമായ ഹിന്ദു വിദ്യാര്‍ത്ഥി സേനയും ഹിന്ദു ജാഗ്രണ്‍ അഭിയാനും ചേര്‍ന്ന് പൂജ നടത്തി. ജെഎന്‍യുവിലെ മഹി മാണ്ഡവി ഹോസ്റ്റലിലാണ് രാമ നവമി, ഭഗവതി പൂജകള്‍ ഇന്നലെ രാത്രി നടത്തിയത്. ഹിന്ദു വിദ്യാര്‍ത്ഥി സേനയുടെ പ്രവര്‍ത്തകര്‍ കൂടുതലുള്ള ഹോസ്റ്റലാണ് മാണ്ഡവി.

ഇന്ത്യയുടെ എല്ലാ ദേശ വിരുദ്ധരേയും ഉന്മൂലനം ചെയ്യാനും തെറ്റായ ചിന്തകളുള്ള ആളുകളെ ഒഴിവാക്കി സര്‍വകലാശാലയേയും രാജ്യത്തേയും ശുദ്ധീകരിക്കുന്നതിനുമാണ് പൂജയും പ്രാര്‍ത്ഥനയും നടത്തിയത്.

ഹിന്ദു സേന നേതാവായ വിഷ്ണു ഗുപ്ത, ഹിന്ദു ജാഗ്രണ്‍ അഭിയാനിലെ ജിതേന്ദര്‍ ഖുരാന എന്നിവര്‍ അതിഥികളായിട്ടുണ്ടായിരുന്നു.

ഇതിനുമുമ്പും എച്ച് വി എസ് സര്‍വകലാശാലയില്‍ പൂജ നടത്തിയിട്ടുണ്ടെന്നും ഏതെങ്കിലും സംഘടനകളില്‍ നിന്നും പ്രതിഷേധം ഉണ്ടായിട്ടില്ലെന്നും നേതാക്കള്‍ പറയുന്നു. അക്രമങ്ങള്‍ക്ക് പേരു കേട്ട സംഘടനയാണ് ഹിന്ദു സേന. എന്നാല്‍ കാമ്പസില്‍ അതുണ്ടാകില്ലെന്നും നേതാക്കള്‍ പറയുന്നു. എല്ലാ മതങ്ങളേയും ബഹുമാനിക്കുന്ന ജനാധിപത്യത്തിന്റെ ഇടം ജെഎന്‍യുവിലുണ്ട്.

തങ്ങള്‍ ദേശ വിരുദ്ധ മുദ്രാവാക്യങ്ങളെ പിന്തുണയ്ക്കുന്നില്ല. എന്നാല്‍ ആ പരിപാടിയുടെ അനന്തരഫലങ്ങള്‍ അനുഭവിക്കുകയാണെന്നും നേതാക്കള്‍ പറയുന്നു.

അതേസമയം, ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ അതേ ഹോസ്റ്റലിന്റെ മെസ്സില്‍ പാനമ രേഖകളെ കുറിച്ചുള്ള പൊതുയോഗം സംഘടിപ്പിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍