UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പുല്‍ഗാവ് ആയുധശാല തീപിടിത്തം; മരിച്ചവരില്‍ മലയാളി മേജറും

അഴിമുഖം പ്രതിനിധി

മഹാരാഷ്ട്രയിലെ പുല്‍ഗാവില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ആയുധശാലയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ ഒരാള്‍ മലയാളിയും. ആലപ്പുഴ ഹരിപ്പാട് ചിങ്ങോലി സ്വദേശി മേജര്‍ കെ.മനോജ്കുമാറാണ് മരിച്ചത്. മനോജ് ഉള്‍പ്പെടെ 17 പേരാണ് തീപിടിത്തത്തില്‍ മരിച്ചത്. 19 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ചിലരുടെ നില അതീവഗുരുതരമാണ്. രണ്ട് ഓഫീസര്‍മാരും 16 ജവാന്‍മാരുമാണ് മരിച്ചത്.

മഹാരാഷ്ട്രയിലെ വാര്‍ധ ജില്ലയില്‍ പുല്‍ഗാവിലുള്ള സെന്‍ട്രല്‍ അമ്യൂണിഷന്‍ ഡിപ്പോയിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെ തീപിടിത്തമുണ്ടായത്.തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. ആയുധശാലയില്‍ സൂക്ഷിച്ചിട്ടുള്ള രാസവസ്തുക്കള്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാകാം തീപിടിത്തമുണ്ടായതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. 200 ഏക്കറോളം വ്യാപിച്ചികിടക്കുന്ന അതീവ സുരക്ഷാമേഖലയുള്ള പ്രദേശമാണിത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍