UPDATES

സിനിമ

പുലിമുരുകന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍

അഴിമുഖം പ്രതിനിധി

മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍. പടം റിലീസ് ചെയ്ത് ഒരുമാസമാകുന്നതിന് മുമ്പാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇറങ്ങിയിരിക്കുന്നത്. മലയാളത്തില്‍ ആദ്യമായി നൂറുകോടി ക്ലബില്‍ എത്താന്‍ ഒരുങ്ങുന്നതിനിടെയാണ് പുലിമുരുകന് ഇങ്ങനെയൊരു തിരിച്ചടി കിട്ടിയത്.

വ്യാജ പതിപ്പിനെതിരെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കി. തമിഴ് റോക്കേഴ്‌സ് അടക്കം നാല് വെബ്‌സൈറ്റുകളിലാണ് ചിത്രം പ്രചരിക്കുന്നത്. ചിത്രം സൈറ്റുകളില്‍ എത്തിയ വിവരം ഉടന്‍ തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായിരുന്നു.

കേരളപോലീസിന്റെ സൈബര്‍ ഡോം വ്യാജപതിപ്പ് സൈറ്റുകളില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. പക്ഷെ 28 പേര്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. ഇവരെക്കുറിച്ചും അന്വേഷണം തുടങ്ങി. ചിത്രത്തിന്റെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം ആന്റിപൈറസി സെല്ലിന് പ്രത്യേക പരാതി നല്‍കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍