UPDATES

വായന/സംസ്കാരം

ലൈംഗിക പീഡന ആരോപണം: പുലിറ്റ്സര്‍ പുരസ്കാര ജൂറി ചെയര്‍മാന്‍ ജുനോത് ഡയാസിനെ സ്ഥാനത്ത് നിന്ന് ഒഴിവാക്കി

ഡയാസ് തന്നെ ബലമായി പിടിച്ച് ചുംബിച്ചിരുന്നതായി എഴുത്തുകാരിയായ സിന്‍സി ക്ലമന്‍സ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരുന്നു. അതേതുടര്‍ന്ന് സമാനമായ ആരോപണങ്ങളുമായി പല എഴുത്തുകാരികളും സാമൂഹ്യമാധ്യമങ്ങളിലൂടെ രംഗത്ത് വന്നു.

പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാവും പ്രമുഖ എഴുത്തുകാരനുമായ പ്രൊഫ.ജുനോട്ട് ഡയാസിനെതിരെ ഉയര്‍ന്ന ലൈംഗികപീഡന ആരോപണങ്ങളെ തുടര്‍ന്ന് പുരസ്‌കാര നിര്‍ണയ സമിതി സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിട്ടു. നിലവിലെ സമിതി ചെയര്‍മാന്‍ കൂടിയായ ഡയാസിനോട് പദവിയില്‍ നിന്നും വിട്ടുനില്‍ക്കാനും ആവശ്യപ്പെട്ടു. സീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഏപ്രില്‍ മാസത്തിലായിരുന്നു അദ്ദേഹത്തെ ചെയര്‍മാനായി തെരഞ്ഞെടുത്തിരുന്നത്.

എന്നാല്‍ അദ്ദേഹം ബോര്‍ഡ് മെമ്പറായി തുടരും. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കാന്‍ അദ്ദേഹം തയ്യാറാണെന്നും സമിതി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. ഡയാസ് തന്നെ ബലമായി പിടിച്ച് ചുംബിച്ചിരുന്നതായി എഴുത്തുകാരിയായ സിന്‍സി ക്ലമന്‍സ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരുന്നു. അതേതുടര്‍ന്ന് സമാനമായ ആരോപണങ്ങളുമായി പല എഴുത്തുകാരികളും സാമൂഹ്യമാധ്യമങ്ങളിലൂടെ രംഗത്ത് വന്നു. ഡയാസ് പ്രൊഫസറായി ജോലിചെയ്യുന്ന മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങളേക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.

മെയ് 16-ന് ദിയാസിന്‍റെ എഴുത്തുകളെ ആസ്പദമാക്കി നടക്കേണ്ടിയിരുന്ന സമ്മര്‍ റീഡിംഗ് പരിപാടി ഉപേക്ഷിക്കുന്നതായി കേംബ്രിഡ്ജ് പബ്ലിക് ലൈബ്രറി പ്രഖ്യാപിച്ചു. തൊട്ടുമുന്‍പത്തെ ചെയര്‍മാനായിരുന്ന യൂജീന്‍ റോബിന്‍സനെ താല്‍ക്കാലികമായി ചെയര്‍മാന്‍ സ്ഥാനത്തേക്ക് തിരികെ കൊണ്ടുവന്നതായി പുലിറ്റ്‌സര്‍ ബോര്‍ഡ് അറിയിച്ചു. ‘ദ ബ്രീഫ് വണ്ടറസ് ലൈഫ് ഓഫ് ഓസ്‌കര്‍ വാവോ’ എന്ന കൃതിക്കാണ് അദ്ദേഹത്തിന് 2008 ല്‍ പുലിറ്റ്‌സര്‍ പുരസ്‌കാരം ലഭിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍