UPDATES

ന്യൂസ് അപ്ഡേറ്റ്സ്

താന്‍ നിരപരാധിയെന്നും തന്നെ കുടുക്കിയതെന്നും പള്‍സര്‍ സുനി

നിരപരാധിയായ തനിക്ക് നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കണം

നടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നും തന്നെ കേസില്‍ കുടുക്കിയതാണെന്നും കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി. തനിക്ക് നീതി ലഭിക്കണമെന്നും ഹൈക്കോടതിയില്‍ സുനി ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ആവശ്യപ്പെട്ടുണ്ട്. സുനിയെ കൂടാതെ കേസില്‍ പിടിയിലാകാനുള്ള മറ്റ് പ്രതികളും അഭിഭാഷകന്‍ മുഖേന ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇവരുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.

സുനിക്കൊപ്പം ഒളിവില്‍ കഴിയുന്ന ബിജീഷ്, മണികണ്ഠന്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്. ശനിയാഴ്ച രാത്രി 9.30ഓടെയാണ് പ്രതികള്‍ തന്നെ വന്ന് കണ്ടതെന്ന് ഇവര്‍ക്ക് വേണ്ടി കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച ഇ സി പൗലോസ് അറിയിച്ചു. 376-ാം വകുപ്പ് അനാവശ്യമായി ചുമത്തിയതാണെന്ന് പ്രതികള്‍ തന്നോട് പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പള്‍സര്‍ സുനി തന്റെ മൊബൈലും പാസ്‌പോര്‍ട്ടും അഭിഭാഷകന്‍ മുഖേന കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ആലുവ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇവ ഹാജരാക്കിയിരിക്കുന്നത്.

സംഭവത്തില്‍ നിരപരാധിയായ തനിക്ക് നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കണം. പള്‍സര്‍ സുനിയെ രക്ഷപ്പെടാന്‍ സഹായിച്ച അമ്പലപ്പുഴ കക്കാഴം സ്വദേശി അന്‍വറിനെ ഇന്ന് രാവിലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ നടിയെ തട്ടിക്കൊണ്ട് പോയത് ക്വട്ടേഷന്‍ സംഘമാണെന്ന് വ്യക്തമായി.

സുനി തന്നെയാണ് ഇക്കാര്യം നടിയോട് വ്യക്തമാക്കിയത്. കാറില്‍ ആദ്യം മുഖംമറച്ച് കയറിയ സുനിയുടെ മുഖത്തെ തുണി പിന്നീട് മാറിപ്പോയിരുന്നു. അതോടെ സുനിയെ തിരിച്ചറിഞ്ഞ നടിയോട് ഇത് ക്വട്ടേഷനാണെന്ന് സുനി അറിയിച്ചെന്നാണ് നടി പോലീസിന് നല്‍കിയ മൊഴി. സഹകരിക്കുന്നതാണ് നല്ലതെന്നും അല്ലെങ്കിലും തമ്മനത്തെ ഫ്‌ളാറ്റില്‍ കൊണ്ടുപോയി ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും മൊഴിയില്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍