UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പള്‍സര്‍ സുനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന ഹര്‍ജി കോടതി മാറ്റിവച്ചു

കേസില്‍ സര്‍ക്കാരിന്റെ നിലപാട് അറിയുന്നതിനായാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചത്

പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ മുഖ്യപ്രതിയും ഡ്രൈവറുമായ പള്‍സര്‍ സുനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാര്‍ച്ച് മൂന്ന് വരെ മാറ്റിവച്ചു. കേസില്‍ സര്‍ക്കാരിന്റെ നിലപാട് അറിയുന്നതിനായാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചത്.

ഇന്നലെയാണ് സുനിയും കേസിലെ മറ്റ് രണ്ട് പ്രതികളായ ബിജീഷ്, മണികണ്ഠന്‍ എന്നിവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഇതില്‍ മണികണ്ഠനെ ഇന്നലെ രാത്രി പോലീസ് പാലക്കാട് നിന്നും പിടികൂടി. അഡ്വ. ഇ സി പൗലോസ് വഴിയാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ശനിയാഴ്ച രാത്രി ഒമ്പതരയോടെ പ്രതികള്‍ തന്നെ വന്നു കണ്ടെന്നും മുന്‍കൂര്‍ ജാമ്യത്തിനുള്ള വക്കാലത്ത് ഒപ്പിട്ട് നല്‍കിയെന്നും അഭിഭാഷകന്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരുന്നു.

കേസില്‍ സുനിയും ബിജീഷും ഇനിയും പിടിയിലാകാനുണ്ട്. സുനിയെ പിടികൂടാനായി ഇന്നലെ രാവിലെ പോലീസ് അമ്പലപ്പുഴയില്‍ എത്തിയിരുന്നെങ്കിലും അപ്പോഴേക്കും ഇയാള്‍ രക്ഷപ്പെട്ടിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് നടിയെ ആറംഗ സംഘം തട്ടിക്കൊണ്ട് പോയി ഉപദ്രവിച്ചത്. പിന്നീട് നടിയുടെ വാഹനമോടിച്ച മാര്‍ട്ടിന്‍ അടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍