UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പള്‍സര്‍ സുനി ഉപയോഗിച്ച ബൈക്കിന്‍റെ ഉടമയെ കണ്ടെത്തി; കോയമ്പത്തൂരില്‍ തെളിവെടുപ്പ്

പള്‍സര്‍ സുനി കോടതിയില്‍ എത്താന്‍ ഉപയോഗിച്ചിരുന്ന ബൈക്കിന്റെ ഉടമയെ കണ്ടെത്തി. കോയമ്പത്തൂര്‍ പീളമേട് സ്വദേശി സെല്‍വനാണ് ബൈക്കുടമ. എന്നാല്‍ ബൈക്ക് സെല്‍വന്റെ സ്വന്തമാണോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി കോടതിയില്‍ എത്താന്‍ ഉപയോഗിച്ചിരുന്ന ബൈക്കിന്റെ ഉടമയെ കണ്ടെത്തി. കോയമ്പത്തൂര്‍ പീളമേട് സ്വദേശി സെല്‍വനാണ് ബൈക്കുടമ. എന്നാല്‍ ബൈക്ക് സെല്‍വന്റെ സ്വന്തമാണോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇയാളെ പൊലീസ് ചോദ്യം ചെയ്തതായാണ് വിവരം. പ്രതികളായ പള്‍സര്‍ സുനി, വിജീഷ് എന്നിവരെ കോയമ്പത്തൂരില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതികളെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

ഞായറാഴ്ച്ച പുലര്‍ച്ചെ നാല് മണിയ്ക്കാണ് ഇരുവരേയും കൊണ്ട് അന്വേഷണ സംഘം കോയമ്പത്തൂരിലേക്ക് പോയത്. പ്രതികള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വീട് കണ്ടെത്തി. പ്രതികളെ സഹായിച്ചയാള്‍ ഒളിവിലാണ്. സ്മാര്‍ട്ട് ഫോണുകളും മെമ്മറി കാര്‍ഡുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ടെങ്കിവും നടിയെ ഉപദ്രവിക്കുന്ന രംഗം പകര്‍ത്തിയ സ്മാര്‍ട്ട്‌ഫോണ്‍, മെമ്മറി കാര്‍ഡ് എന്നിവ ഇതുവരെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. അന്വേഷണ പുരോഗതിയില്‍ ഏറെ നിര്‍ണായകമാണ് ഈ തെളിവുകള്‍. ഫോണിനെക്കുറിച്ച് പരസ്പരവിരുദ്ധമായ മൊഴികളാണ് സുനി നല്‍കുന്നത്. മൊബൈല്‍ഫോണ്‍ വെണ്ണല ഭാഗത്തെ അഴുക്കുചാലില്‍ ഉപേക്ഷിച്ചെന്നായിരുന്നു പ്രതിയുടെ ഒരു മൊഴി. ഇതനുസരിച്ച് അഴുക്കുചാലുകള്‍ പരിശോധിച്ചെങ്കിലും ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.

ശനിയാഴ്ച സുനിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ രണ്ട് മൊബൈല്‍ ഫോണുകളും മെമ്മറി കാര്‍ഡുകളും പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവ സംഭവദിവസം ഉപയോഗിച്ചതാകുമെന്ന് പൊലീസ് കരുതുന്നില്ല. പക്ഷെ ഇവയില്‍ നിന്നും മറ്റുപല വിവരങ്ങളും ലഭിക്കുമെന്ന് പൊലീസ് പ്രതീക്ഷിക്കുന്നു. മൊബൈല്‍ഫോണ്‍ കണ്ടെത്താന്‍ പള്‍സര്‍ സുനി ഒല്‍വില്‍ കഴിഞ്ഞ ഇടങ്ങളിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഒളിവിലായിരുന്ന സമയത്ത് സുനി ആറ് സിം കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച നമ്പറിനെക്കുറിച്ചും അന്വേഷണം തുടരുകയാണ്. ഈ സിം കാര്‍ഡുകളും ഫോണും സുനിയ്ക്ക് നല്‍കിയത് കോയമ്പത്തൂരിലെ സുഹൃത്താണെന്നാണ് പൊലീസ് നിഗമനം.

നടിയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഗുഢാലോചന നടന്നിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. കൂടുതല്‍ ചോദ്യം ചെയ്യാനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് പൊലീസ് ഇക്കാര്യം പറയുന്നത്. കസ്റ്റഡിയില്‍ എടുത്തവരെ നുണ പിശോധനയ്ക്ക് വിധേയമാക്കണമെന്നും പൊലീസ് കോടതിയെ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍