UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോടതിക്കുള്ളില്‍ കീഴടങ്ങാന്‍ എത്തിയ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് ഒരു നിയമത്തിലും പറയുന്നില്ല-അഡ്വ.ഹരീഷ് വാസുദേവ്

ഇത് കീഴവഴക്കങ്ങളുടെ ലംഘനം

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതിയായ പള്‍സര്‍ സുനിയെയും കൂട്ടാളി വിജീഷിനെയും പോലീസ് കോടതിക്കുള്ളില്‍ വച്ച് അറസ്റ്റ് ചെയ്ത പോലീസ് നടപടി ഒട്ടേറെ വിമര്‍ശനങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. പക്ഷെ കോടതിക്കുള്ളില്‍ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്യരുതെന്ന് നിയമത്തില്‍ പറഞ്ഞിട്ടില്ലെന്നാണ് പ്രമുഖ അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ അഴിമുഖത്തിനോട് പറഞ്ഞത്.

ഇത് സംബന്ധിച്ച് ഹരീഷ് വാസുദേവന്‍ അഴിമുഖത്തിനോട് വിശദീകരിച്ചത്- ‘കോടതിക്കുള്ളില്‍ കീഴടങ്ങാന്‍ എത്തിയ പ്രതികളെ പോലീസിന് പിടികൂടാനോ അറസ്റ്റ് ചെയ്യാനോ പാടില്ലെന്ന് ഒരു നിയമത്തിലും പറയുന്നില്ല. അറസ്റ്റ് ചെയ്യരുതെന്ന് എവിടെങ്കിലും ഒരു തടസ്സമുണ്ടെങ്കിലല്ലേ പോലീസ് അത് പാലിക്കേണ്ട കാര്യമുള്ളൂ. നിയമത്തില്‍ പറഞ്ഞിട്ടില്ലാത്ത കാര്യങ്ങള്‍ ചെയ്യാമെന്നാണല്ലോ. ലോകത്തിലെ ഏതു നിയമത്തിലാണെങ്കിലും ചെയ്യരുത് എന്ന് പറയുന്ന കാര്യം ഒഴിച്ച് ഏതൊരുകാര്യവും ചെയ്യാന്‍ സാധിക്കുമല്ലോ. പോലീസ് എവിടെ കയറണം കയറേണ്ടയെന്ന് നിയമത്തില്‍ പറഞ്ഞിട്ടുണ്ട്. കോടതിയില്‍ പോലീസുകാര്‍ കയറരുതെന്നോ അറസ്റ്റ് ചെയ്യരുതെന്നോ പറഞ്ഞിട്ടില്ല. പക്ഷെ കാലകാലങ്ങളായി ജൂഡിഷ്യറിയും എക്‌സിക്യൂട്ടീവുകളും തമ്മിലുള്ള ഒരു മര്യാദയുടെ ഭാഗമാണ് ഒരാള്‍ നേരിട്ട് കീഴടങ്ങാന്‍ കോടതിക്കുള്ളില്‍ കയറി കഴിഞ്ഞാല്‍ അയാളെ അറസ്റ്റ് ചെയ്യാതിരിക്കുകയെന്നത്. പോലീസിന് എവിടെവച്ച് വേണമെങ്കിലും അറസ്റ്റ് ചെയ്യാം. പോലീസിന്റെ കണ്ണുവെട്ടിച്ച് കോടതിയില്‍ കീഴടങ്ങി ജഡ്ജിയുടെ അടുത്ത് എത്തുകയെന്നത് പ്രതിയുടെ വെല്ലുവിളിയാണ്. കോടതി മുറിയില്‍ വച്ച് അറസ്റ്റ് ചെയ്യുക എന്നൊരു കീഴ്‌വഴക്കം ഇല്ലാത്ത കാര്യമാണെന്നെ പറയാന്‍ സാധിക്കൂ. അല്ലാതെ നിയമലംഘനമാണെന്ന് പറയാന്‍ കഴിയില്ല. ജൂഡിഷ്യറിയോടുള്ള മര്യാദയുടെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെടേണ്ട പ്രതികളായവരെ കോടതിക്കുള്ളില്‍ നിന്ന് പിടികൂടികൊണ്ടുപോകുന്ന പതിവില്ല. കോടിതിക്കുള്ളില്‍ വച്ച് അറസ്റ്റ് ചെയ്യരുതെന്ന് ഇനി ഒരു പക്ഷെ ക്രിമിനല്‍ കോടതികളില്‍ ജഡ്‌മെന്റുകള്‍ ഉണ്ടാവാം. ഞാന്‍ ക്രിമനല്‍ നിയമങ്ങള്‍ പരിശീലിക്കുന്ന ഒരാളില്ലാത്തതുകൊണ്ട് അതു ധാരണയില്ല. എന്നാല്‍ നിയമമനുസരിച്ച് സിആര്‍പിസിയില്‍ ഇയാളെ ഇത്തരത്തില്‍ അറസ്റ്റ് ചെയ്യരുതെന്ന് പറഞ്ഞിട്ടില്ല. കീഴടങ്ങുക എന്നത് പ്രതികളുടെ അവകാശമല്ല.’

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍