UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പരിപ്പിന് വിലകൂടും വിലകൂടുന്ന പരിപ്പും വിലകെട്ട അവകാശവാദങ്ങളും

Avatar

ടീം അഴിമുഖം

പരിപ്പിന്റെ കടുത്ത ദൌര്‍ലഭ്യം മൂലം ഇന്ത്യ വന്‍വില കൊടുത്ത് 6-7 ദശലക്ഷം ടണ്‍ പരിപ്പ് ഇറക്കുമതി ചെയ്യാന്‍ പോവുകയാണ്. ആവശ്യമായ നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ ഇത് വിപണിയില്‍ വലിയ വിലക്കയറ്റമുണ്ടാക്കുമെന്ന്  Associated Chamber of Commerce and Industry of India (ASSOCHAM)-യുടെ പഠനം  മുന്നറിയിപ്പ് നല്കുന്നു.

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ പരിപ്പ് ഇറക്കുമതി ഇതിനോടകംതന്നെ സര്‍ക്കാരിന്റെ പ്രാഥമിക കണക്കുകൂട്ടലുകളെ മറികടന്നു എന്നാണ് പഠനം വെളിപ്പെടുത്തുന്നത്. പരിപ്പിന്റെ ആവശ്യവും ലഭ്യതയും തമ്മിലുള്ള അന്തരം വിലയില്‍ കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കുകയും മുന്‍കരുതല്‍ നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ സമീപഭാവിയില്‍ തന്നെ വില കുതിച്ചുയരാന്‍ ഇടയാക്കുകയും ചെയ്യും.

വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടികളെടുക്കും എന്നു വാഗ്ദാനം നല്കി അധികാരത്തില്‍ വന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ ഈ വിലക്കയറ്റം തടയാന്‍ ഇന്നുവരെ ഒരു നടപടിയും എടുത്തിട്ടില്ല. എന്നുമാത്രമല്ല നാമമാത്രമായ കുറഞ്ഞ താങ്ങുവില  നല്കി പാവപ്പെട്ട കര്‍ഷകരെ നിരാശപ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. ക്വിന്റലിന് 200 രൂപ നിരക്കില്‍ പരിപ്പിന് ബോണസ് നല്‍കുന്നത് കൂടുതല്‍ സ്ഥലത്തു കൃഷി ചെയ്യാനും ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് നിക്ഷേപം നടത്താനും കര്‍ഷകരെ പ്രേരിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഈ അവകാശവാദം തീര്‍ത്തും പൊള്ളയാണ്. ഉത്പാദന ചെലവ് വര്‍ഷം തോറും കൂടുകയും കുറഞ്ഞ താങ്ങുവില പരിപ്പിന്റെ കാര്യത്തില്‍ മാത്രമല്ല മറ്റെല്ലാ വിളകളുടെയും കാര്യത്തില്‍ താഴെപ്പോവുകയും ചെയ്തിരിക്കുന്നു.

അസോചം പഠനം കാണിക്കുന്നത് അകാലത്തില്‍ പെയ്ത മഴ ഏതാണ്ട് 2.28 ദശലക്ഷം ടണ്ണോളം പരിപ്പ് വിളയെ പ്രതികൂലമായി ബാധിച്ചു എന്നാണ്. ആവശ്യവും ലഭ്യതയും തമ്മില്‍ 6-7 ദശലക്ഷം അന്തരമാണ് ഇതുണ്ടാക്കിയത്. ഇത് വിലക്കയറ്റം സൃഷ്ടിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

എന്തായാലും കലണ്ടര്‍ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ എത്തുന്ന ഇറക്കുമതിയുടെ ഭൂരിഭാഗവും കാനഡ, യൂറോപ്, യു എസ് എ, ആസ്ട്രേലിയ എന്നിവിടങ്ങളിലെ വിളവെടുപ്പും ഇറക്കുമതിയുമായി കൂടിമുട്ടുന്നു. ചെറുപയര്‍ പരിപ്പ്, ഉഴുന്ന് പരിപ്പ്, തുവര പരിപ്പ് എന്നിവ  മ്യാന്മറില്‍ നിന്നും കപ്പല്‍ വഴി കൃത്യമായി എത്തിക്കൊണ്ടിരിക്കുന്നു. ഇറക്കുമതി പരിപ്പിന്റെ വില ഇന്ത്യയിലെ ആവശ്യവും വിതരണവുമായും, ഉത്പാദക പ്രദേശങ്ങളിലെ ലഭ്യതയും ശേഖരവുമായുമൊക്കെ ബന്ധപ്പെട്ടാണ് നിശ്ചയിക്കപ്പെടുക.

പഠനമനുസരിച്ച് കടല പരിപ്പിന്റെ കാര്യത്തിലാണ് ഏറ്റവും ആശങ്ക. ഇത്തവണ വിതക്കല്‍ കുറവായിരുന്നു എന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഡിസംബര്‍ 14 മുതലേ കടല പരിപ്പിന്റെ വില ഉയരാന്‍ തുടങ്ങി. കാലവര്‍ഷം ശക്തി പ്രാപിക്കുന്നതോടെ ജൂണ്‍ പകുതി മുതല്‍ വില ഇനിയും ഉയരുമെന്നാണ് കരുതുന്നത്.

പ്രതിദിനം 50-60ഗ്രാം പരിപ്പ് വേണ്ടിടത്ത് ഇപ്പോള്‍ 30 ഗ്രാമാണ് ലഭ്യത. പരിപ്പിന്റെ പ്രതിശീര്‍ഷ ലഭ്യത കുറയുന്നതും 2015-ലെ ഉയര്‍ന്ന വിലയും രാജ്യത്തെ പോഷകാഹാര സുരക്ഷയില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്. ധാന്യങ്ങള്‍ക്കൊപ്പം പരിപ്പും ചേര്‍ന്നാലെ സന്തുലിതമായ ഭക്ഷണക്രമാകൂ എന്നത് സാമാന്യമായ വസ്തുതയാണ്.

പരിപ്പിന്റെ ലഭ്യതയുടെ പരസ്യമായ കണക്കുകളേക്കാള്‍ എത്രയോ കുറവാണ് വാസ്തവത്തില്‍ ഉപഭോഗത്തിന് ലഭ്യമാകുന്നത്. ഉയര്‍ന്ന വരുമാനമുള്ള, ജനസംഖ്യയുടെ  മൂന്നിലൊന്ന് പേര്‍ പ്രതിവര്‍ഷം 20 കിലോഗ്രാം പരിപ്പ് പ്രതിശീര്‍ഷ ഉപഭോഗം നടത്തുമ്പോള്‍ അടിതട്ടിലെ മൂന്നിലൊന്ന് പേര്‍ കേവലം 6-7 കിലോഗ്രാമാണ് ഉപയോഗിക്കുന്നത് എന്നും കാണേണ്ടതുണ്ട്.

പരിപ്പ് ഉത്പാദിപ്പിക്കുന്ന പ്രമുഖ സംസ്ഥാനങ്ങളില്‍ (മൊത്തം ഉത്പാദനത്തിന്റെ 77%)-മധ്യപ്രദേശ് -24%,മഹാരാഷ്ട്ര-14%,  രാജസ്ഥാന്‍-6%, ഉത്തര്‍പ്രദേശ്-16%, കര്‍ണാടക-7%, ആന്ധ്രാപ്രദേശ്6%-  മഴ കുറയുന്നത് ഉത്പാദനത്തെയും വിലയെയും ബാധിക്കും.

പരിപ്പിന്റെ മൊത്തവില സൂചിക ഇപ്പോള്‍ കഴിഞ്ഞ രണ്ടു വര്‍ഷക്കാലയളവിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. ഈ വര്‍ഷം ഏപ്രിലില്‍ അത് 264.1-ലെത്തി. സെപ്റ്റംബര്‍ 2012-ലെ 260.8-നെയാണ് അത് മറികടന്നത്. മൊത്തവില സൂചിക 15% കടന്നത് ഭക്ഷ്യവിലക്കയറ്റത്തെ കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്നു. നിലവിലെ റാബി വിളനാശം പൂര്‍ണമായും തിട്ടപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ പയര്‍, പരിപ്പ്, കടല എന്നിവയുടെ കാര്യത്തില്‍ സൂക്ഷ്മമായ ശ്രദ്ധ നല്‍കേണ്ടതുണ്ട്. കാലാവസ്ഥയിലെ മാറ്റങ്ങള്‍ മൂലമുള്ള വടക്കേ ഇന്ത്യയിലെ റാബി വിള നാശത്തെക്കുറിച്ച് പ്രാദേശിക, ദേശീയ ദിനപത്രങ്ങള്‍ 2015 ജനുവരി മുതല്‍ക്കേ നിരന്തരം വാര്‍ത്തകള്‍ നല്കിയിരുന്നു.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍