UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പൂനെ ഫിലിം ഇന്‍സ്റ്റിട്യൂട്ട് ചെയര്‍മാനായി ഗജേന്ദ്ര ചൗഹാന്‍ സ്ഥാനമേറ്റു

അഴിമുഖം പ്രതിനിധി

രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്കു നടുവില്‍ ഗജേന്ദ്ര ചൗഹാന്‍ പൂനൈ ഫിലിം ഇന്‍സ്റ്റിട്യൂട്ട് ചെയര്‍മാനായി ഇന്നു സ്ഥാനമേറ്റു. സ്ഥാനമേല്‍ക്കാന്‍ വന്ന ചൗഹാനെ വിദ്യാര്‍ത്ഥികള്‍ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. പൊലീസും വിദ്യാര്‍ത്ഥികളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഇരുപതോളം വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു .

കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഗജേന്ദ്ര ചൗഹാനെ പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിട്യൂറ്റിന്റെ ചെയര്‍മാനായി നിയമിക്കുന്നത്. എന്നാല്‍ മഹാഭാരതം ടെലിവിഷന്‍ സീരിയലില്‍ യുധിഷ്ഠരന്‍ വേഷം അഭിനയിച്ചതുകൊണ്ടുമാത്രമാണ് ഹിന്ദുത്വ അജണ്ട രാജ്യത്ത് വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ചൗഹാനെ പ്രഗത്ഭമതികളായ സിനിമാക്കാര്‍ ഇരുന്ന കസേരയില്‍ നിയമിച്ചതെന്ന വിമര്‍ശനവുമായി  വിദ്യാര്‍ത്ഥികള്‍  ജൂണ്‍ 12 മുതല്‍ അനിശ്ചിതകാല പഠിപ്പുമുടക്ക് ആരംഭിച്ചു. ഈ സമരം അനിശ്ചിതകാല നിരാഹാരസമരത്തിലേക്കു മാറ്റിയ വിദ്യാര്‍ത്ഥികളുമായി അധികൃതരുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് ഒക്ടോബറില്‍ പിന്‍വലിച്ചിരുന്നു.എന്നാല്‍ ചൗഹാന്റെ നിയമനം പിന്‍വലിക്കാതെ സമരത്തില്‍ നിന്നു പൂര്‍ണമായി പിന്‍വാങ്ങില്ലെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍ ഇപ്പോഴുമുള്ളത്. എന്നാല്‍ ചൗഹാന്‍ സ്ഥാനമേറ്റെടുത്ത സാഹചര്യത്തില്‍ വിദ്യാര്‍ത്ഥി സമരം കൂടുതല്‍ ശക്തമാകാനാണ് സാധ്യത.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍