UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അച്ഛന്‍ പശുക്കുട്ടിയെ കൊന്നു; ശിക്ഷയായി അഞ്ച് വയസുകാരിയുടെ വിവാഹം നിശ്ചയിച്ചു

നാട്ട് പഞ്ചായത്തിനെതിരെ അന്വേഷണം ആരംഭിച്ചു

മധ്യപ്രദേശിലെ ഒരു നാട്ടുപഞ്ചായത്ത് അഞ്ചുവയസ്സുകാരിയും എട്ടുവയസ്സുകാരിയും തമ്മിലുള്ള വിവാഹം നിര്‍ബന്ധപൂര്‍വം നിശ്ചയിച്ചു. ഗുണ ജില്ലയിലെ താര്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. സംഭവം അറിഞ്ഞ അധികതര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

പെണ്‍കുട്ടിയുടെ അച്ഛന്‍ ജഗ്ദീഷ് ബഞ്ചാരെ മൂന്ന് വര്‍ഷം മുമ്പ് പശുക്കുട്ടിയെ കൊന്നിരുന്നു. ഇതിനുള്ള ശിക്ഷയായാണ് നാട്ടുപഞ്ചായത്ത് ഇയാളുടെ മകളുടെ വിവാഹം നിശ്ചയിച്ചത്. തന്റെ വയലിലേക്ക് അതിക്രമിച്ച് കടന്ന പശുക്കുട്ടിയെ ബഞ്ചാര കല്ലെടുത്തെറിയുകയായിരുന്നു. കല്ലേറ് കൊണ്ട പശു അവിടെ തന്നെ ചത്തുവീണു. ഇതിന് ശേഷം ഗ്രാമത്തില്‍ ബഞ്ചാരയ്ക്കും കുടുംബത്തിനും ഊരുവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഗംഗാനദിയില്‍ കുളിച്ച് എല്ലാവര്‍ക്കും ഭക്ഷണം വിളമ്പണമെന്നതായിരുന്നു മറ്റൊരു ശിക്ഷ.

പശുക്കുട്ടി ചത്തതിന് ശേഷം ഗ്രാമത്തില്‍ ശുഭകരമായ യാതൊന്നും നടക്കുന്നില്ലെന്നായിരുന്നു നാട്ടുപഞ്ചായത്തിന്റെ കണ്ടെത്തല്‍. ഇതിന് പരിഹാരമായാണ് ബാല വിവാഹം നിശ്ചയിച്ചത്. ബഞ്ചാരെയുടെ ഭാര്യ അധികൃതര്‍ക്ക് പരാതി നല്‍കാനെത്തിയപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്. ബാലവിവാഹവുമായി മുന്നോട്ട് പോകരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും പിന്നോട്ടിലെന്ന നിലപാടിലാണ് നാട്ടുപഞ്ചായത്ത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍