UPDATES

എഡിറ്റര്‍

ചൈനയുടെ പ്രഥമ വനതിയെ പുടിന്‍ ഷോള്‍ പുതപ്പിച്ചു

Avatar

ബെയ്ജിങ്ങില്‍ സംഘടിപ്പിച്ച ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിക്കിടയില്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിങ് നടത്തിയ അത്താഴവിരുന്നിനിടയില്‍ ഒരു സംഭവം നടന്നു. വീഡിയോയിലൂടെ ഈ രംഗങ്ങള്‍ കണ്ടുകൊണ്ടിരുന്നവര്‍ക്കൊന്നും ആദ്യം എന്താണ് സംഭവിച്ചതെന്ന് ഗ്രഹിച്ചെടുക്കാന്‍ കുറച്ച് പ്രയാസം നേരിട്ടു. സംഗതി ഇതായിരുന്നു, അത്താഴവിരുന്നില്‍ പങ്കെടുത്തിരുന്ന റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ ചൈനീസ് പ്രസിഡന്റിന്റെ പത്‌നി പെങ് ലിയുവാനെ ഒരു ഷോള്‍ പുതപ്പിച്ചു. ലിയുവാന്‍ ചിരിച്ചു സന്തോഷത്തോടെ പുടിന്റെ സമ്മാനം വാങ്ങുകയും ചെയ്തു.

ആധുനിക ചൈനയിലെ ഏറ്റവും സുന്ദരിയായ പ്രഥമ വനിത എന്ന വിശേഷണമുള്ള പെങ് ലിയുവാന്റെ ഇടതു വശത്തായിട്ടായിരുന്നു പുടിന്‍ ഇരുന്നത്. പെങ്ങിന്റെ വലതുവശത്ത് ഭര്‍ത്താവ് ഷി ചിന്‍ പിങും. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുമായി ചിന്‍പിങ് സംസാരിക്കുന്നതിനിടയിലായിരുന്നു പുടിന്‍ എഴുന്നേറ്റു നിന്നും ലിയുവാനെ ഷാള്‍ പുതപ്പിച്ചത്. എന്തായാലും പുടിന്റെ സമ്മാനം ചില അടക്കം പറച്ചിലുകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. തുടര്‍ന്ന് വായിക്കുക.

http://sinosphere.blogs.nytimes.com/2014/11/11/putin-drapes-chinas-first-lady-in-a-jacket-and-invites-speculation/?_r=1

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍