UPDATES

കായികം

പിവി സിന്ധുവിന് ചൈന ഓപ്പണ്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റണ്‍ കിരീടം

Avatar

അഴിമുഖം പ്രതിനിധി

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പിവി സിന്ധുവിന് ചൈന ഓപ്പണ്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റണില്‍ കിരീടം. ആതിഥേയ താരം സും യുവിനെ പരാജയപ്പെടുത്തികൊണ്ടാണ് സിന്ധു തന്റെ കരിയറിലെ ആദ്യ സൂപ്പര്‍ സീരീസ് കിരീടം നേടിയത്. ലോക റാങ്കിങ്ങില്‍ പത്താം സ്ഥാനകാരിയായ സും യുവിനെതിരെ നീണ്ട മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിലായിരുന്നു പതിനൊന്നാം സ്ഥാനക്കാരിയായ സിന്ധുവിന്റെ വിജയം. ഈ വര്‍ഷത്തെ രണ്ടാമത്തെ കിരീടനേട്ടമാണ് സിന്ധുവിന്റെത്.

ആദ്യ ഗെയിമിലും മൂന്നാം ഗെയിമിലും നിറഞ്ഞാടിയ സിന്ദുവിന് രണ്ടാം ഗെയിം നഷ്ടപ്പെട്ടിരുന്നു. ചൈന ഓപ്പണ്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് സിന്ധു. 2014-ല്‍ കെ. ശ്രീകാന്തും സൈന നേവാളും ചൈന ഓപ്പണ്‍ കിരീടം നേടിയിരുന്നു. റിയോ ഒളിമ്പിക്‌സ് വെള്ളി മെഡല്‍ നേടിയത്തിന് ശേഷം സിന്ധു നേടുന്ന ആദ്യ കിരീടമാണിത്.

ഒളിമ്പിക്‌സിന് ശേഷമുള്ള ഡന്മാര്‍ക്ക്, ഫ്രഞ്ച് ഓപ്പണുകളില്‍ സിന്ധു രണ്ടാം റൗണ്ടില്‍ പുറത്തായിരുന്നു. സിന്ധുവിന്റെ ഏഴാമത്തെ അന്താരാഷ്ട്ര വ്യക്തിഗത കിരീടമാണിത്. ഗ്രാന്‍ഡ്പ്രീ ഓപ്പണായ മക്കാവു ഓപ്പണ്‍ മൂന്ന് തവണയും മലേഷ്യന്‍ മാസ്റ്റേഴ്‌സ് രണ്ടു തവണയും ഇന്റര്‍നാഷണല്‍ ചാലഞ്ച് ടൂര്‍ണമെന്റായ ഇന്ത്യോനേഷ്യ ഇന്റര്‍നാഷണല്‍ കിരീടം ഒരു തവണയുമാണ് സിന്ധു നേടിയത്.

സ്‌കോര്‍: 21-11, 17-21, 21-11.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍