UPDATES

പി.വി അബ്ദുള്‍ വഹാബ് മുസ്ലീം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി

അഴിമുഖം പ്രതിനിധി

പി.വി അബ്ദുള്‍ വഹാബിനെ മുസ്‌ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ഇന്ന് രാവിലെ പാണക്കാട്ട് ചേര്‍ന്ന ലീഗ് ഉന്നതാധികാര സമിതിയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. യോഗത്തിനുശേഷം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണു സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.

സ്ഥാനാര്‍ഥിയായി വഹാബിനൊപ്പം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിന്റെ പേരും ഉയര്‍ന്നു വന്നിരുന്നു. അബ്ദുള്‍ വഹാബ് സ്ഥാനാര്‍ഥിയാകുന്നതിനെ എതിര്‍ത്തുകൊണ്ട് പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ രംഗത്തു വരികയും ചെയ്തു. ഫെയ്സ് ബുക്കിലൂടെയാണ് മുനവറലി തന്‍റെ എതിര്‍പ്പറിയിച്ചത്. ഇത് ഏറെ തര്‍ക്കത്തിനിടയാക്കിയിരുന്നു.

എന്നാല്‍ തര്‍ക്കങ്ങളെല്ലാം പരിഹരിച്ചു കഴിഞ്ഞെന്നും പാര്‍ട്ടി ഒറ്റക്കെട്ടായാണു തീരുമാനമെടുത്തതെന്നും ഉന്നതാധികാരസമിതി യോഗത്തിനു ശേഷം പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണു സ്ഥാനാര്‍ഥിയെ തെരഞ്ഞെടുത്തതെന്നും അദേഹം പറഞ്ഞു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍