UPDATES

വിപണി/സാമ്പത്തികം

ഇതാ, 335 ബില്ല്യണ്‍ ഡോളറിന്റെ ആഗോള സാമ്രാജ്യമുള്ള ഒരു കുഞ്ഞ് ഗള്‍ഫ് രാജ്യം

എണ്ണവില ഉയരാന്‍ തുടങ്ങിയതോടെയാണ് ഖത്തര്‍ വീണ്ടും വ്യാപാര ധാരണകളില്‍ ഏര്‍പ്പെടാന്‍ തുടങ്ങിയത്

മൊഹമ്മദ് സെര്‍ഗീ

ഖത്തര്‍ വ്യാപാരധാരണകള്‍ക്കുള്ള അതിന്റെ ആര്‍ത്തി വീണ്ടെടുക്കുകയാണ്. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍, ലോകത്തെ ഏറ്റവും ധനികമായ പ്രതിശീര്‍ഷ വരുമാനമുള്ള ഈ രാഷ്ട്രം തുര്‍ക്കിയിലെ ഏറ്റവും വലിയ കോഴിവളര്‍ത്തല്‍ ഉത്പാദകന്‍, റഷ്യന്‍ എണ്ണ ഭീമന്‍ റോസ്നെഫേറ്റ്,യു.കെ വാതക കമ്പനി നാഷണല്‍ ഗ്രിഡ് എന്നിവയില്‍ നിക്ഷേപം നടത്തി.

ഖത്തര്‍ നിക്ഷേപ കേന്ദ്രം വഴിയാണ് നിക്ഷേപങ്ങളെല്ലാം നടത്തിയത്. പ്രകൃതി വാതക വില്‍പ്പനയില്‍ നിന്നുള്ള-അതിന്റെ ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതിക്കാരാണ് ഖത്തര്‍-രാജ്യത്തിന്റെ വലിയ ലാഭം കൈകാര്യം ചെയ്യാന്‍ 2005-ല്‍ ഉണ്ടാക്കിയതാണിത്.

അതിനുശേഷം ഈ കുഞ്ഞ് രാജ്യം ലോകത്തെങ്ങുമുള്ള ആസ്തികളുടെ രൂപത്തില്‍ 335 ബില്ല്യണ്‍ ഡോളറിന്റെ സ്വത്താണ് സമാഹരിച്ചത്. അതിന്റെ പരമാധികാര സമ്പദ് നിധി ലോകത്തെ പതിനാലാമത്തേതാണ്.

വലിയ ശ്രദ്ധ പിടിച്ച് പറ്റിയ ഇടപാടുകള്‍ ഉണ്ടാക്കിയ QIA (ഖത്തര്‍ നിക്ഷേപ അതോറിറ്റി) മറ്റ് ഖത്തര്‍ നിക്ഷേപകര്‍, ഹോളിവുഡിലെ ഓഹരികള്‍ ന്യൂയോര്‍ക്കിലെ കാര്യാലയം, ലണ്ടനിലെ വസതി, ഇറ്റലിയിലെ ആഡംബര ശൈലിസ്ഥാപനം, സ്വന്തമായൊരു പന്തുകളി ക്ലബ് എന്നിവയ്ക്കെല്ലാം ശേഷം എണ്ണ വില ഇടിഞ്ഞതോടെ 2015-ലും 2016-ലും ഇടപാടുകളില്‍ മാന്ദ്യം വരാന്‍ തുടങ്ങി. ഈ വര്‍ഷം ആദ്യം എണ്ണവില വീണ്ടും ഉയരാന്‍ തുടങ്ങിയതോടെ ഖത്തര്‍ വീണ്ടും വ്യാപാര ധാരണകളില്‍ ഏര്‍പ്പെടാന്‍ തുടങ്ങി.

ഖത്തറിന്റെ ചില വമ്പന്‍ ആഗോള ഇടപാടുകള്‍ ഇതാ:

ഖത്തര്‍: ഈ രാജ്യത്തിന്റെ തലസ്ഥാനത്തേക്കുള്ള സന്ദര്‍ശനം തുടങ്ങുന്നത് 17 ബില്ല്യണ്‍ ഡോളറിന്റെ ഹമാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ്. QIA പിന്തുണയുള്ള ഖത്തര്‍ എയര്‍വേയ്സാണ് വിമാനത്താവളം നടത്തുന്നത്. രാജ്യത്തു ഈ നിക്ഷേപനിധിയുടെ വ്യാപകമായ നിക്ഷേപത്തിന്റെ തുടക്കം മാത്രമാണിത്.

ഖത്തറിലെ ഓഹരി വിപണിയിലും QIA ആണ് ഏറ്റവും വലിയ നിക്ഷേപകര്‍. ഗള്‍ഫ് സഹകരണ സമിതിയുടെ ഏറ്റവും വലിയ വായ്പാദാതാവ് ഖത്തര്‍ നാഷണല്‍ ബാങ്കിന്റെ ഭൂരിഭാഗം ഓഹരികളും കയ്യിലുണ്ട്. ടെലികോം സേവന ദാതാവ് ഊറെദോയുടെ നിയന്ത്രണവും അവര്‍ക്കാണ്. 12 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇതിന്റെ അദ്ധ്യക്ഷന്‍ ഷെയ്ഖ് അബ്ദുള്ള ബിന്‍ മൊഹമ്മദ് ബിന്‍ സഊദ് അല്‍ താനി QIA-യുടെ CEO കൂടിയാണ്.

യൂറോപ്: കുറെക്കാലമായി ഖത്തറിന്‍റെ കാശിന്റെ ഒരു പ്രധാന ലക്ഷ്യകേന്ദ്രമാണ് യൂറോപ്. ജര്‍മ്മന്‍ കാര്‍നിര്‍മ്മാതാക്കളിലും ഇറ്റാലിയന്‍ ഫാഷന്‍ രൂപകല്‍പ്പനക്കാര്‍, പന്തുകളി ക്ലബ്ബുകള്‍ എന്നിവയിലെല്ലാം വന്‍ നിക്ഷേപങ്ങള്‍.

2008-ലെ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് Barclays and Credit Suisse Group-ല്‍ നൂറുകണക്കിനു കോടി ഡോളറിന്റെ നിക്ഷേപമാണ് ഖത്തര്‍ നടത്തിയത്. ഖത്തറിലെ മുന്‍ പ്രധാനമന്ത്രിയും രാജകുടുംബാംഗവുമായ ഷെയ്ഖ് ഹമാദ് ബിന്‍ ജാസിം ബിന്‍ ജബ്ര് അല്‍ താനി Deutsche Bank-ല്‍ 2014-ല്‍ മൂലധനനിക്ഷേപം നടത്തിയത് 1.75 ബില്ല്യണ്‍ യൂറോയാണ്.

ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ Volkswagen-ല്‍ ഏറ്റവും വലിയ ഓഹരിയുടമകള്‍ QIA ആണ്. 2012-ല്‍ Glencore 29 ബില്ല്യണ്‍ ഡോളറിന് Xstrata-യെ ഏറ്റെടുത്തപ്പോള്‍ അതില്‍ നിര്‍ണായക പങ്കുവഹിച്ചതും QIA ആയിരുന്നു.

ഇതുപോലെ മറ്റ് വലിയ പല ഇടപാടുകളും അവര്‍ നടത്തിയിട്ടുണ്ട്. ഖത്തര്‍ കായിക നിക്ഷേപസ്ഥാപനം 2011-ല്‍ പാരിസ്-സെയിന്റ്-ജര്‍മ്മന്‍ പന്തുകളി ക്ലബ്ബിനെ വാങ്ങിക്കുകയും തുടര്‍ച്ചയായ നാല് വര്‍ഷം ഡേവിഡ് ബെക്കാമിനെ പോലുള്ള താരനിരയെ വെച്ചു ഫ്രഞ്ച് ലീഗ് കിരീടം നേടുകയും ചെയ്തു. 2012-ല്‍ ഇറ്റാലിയന്‍ ആഡംബര ബ്രാന്‍ഡായ Valentino Fashion Group-നെ Permira Advisors എന്ന സ്വകാര്യ സ്ഥാപനത്തില്‍ നിന്നും ഖത്തറി നിക്ഷേപകരുടെ പിന്തുണയുള്ള കമ്പനിയായ Mayhoola for Investments SPC വാങ്ങിയത് 700 ദശലക്ഷം യൂറോയ്ക്കാണ്. മുന്‍ പ്രധാനമന്ത്രി ഹമാദ് 2015-ല്‍ പടിഞ്ഞാറന്‍ യൂറോപ്പിലെ ഏറ്റവും വലിയ ഡിപ്പാര്‍ട്മെന്‍റ് കടയുടമകളായ സ്പെയിനിന്റെ El Corte Ingles-ല്‍ 10% ഓഹരി വാങ്ങി.

യുനൈറ്റഡ് കിംഗ്ഡം: വാര്‍ത്തകള്‍ അനുസരിച്ച് യു.കെയിലെ ഖത്തര്‍ ആസ്തി 2014-ല്‍ ചുരുങ്ങിയത് 35 ബില്ല്യണ്‍ ഡോളര്‍ വരും. ലണ്ടനിലെ ആഡംബര പ്രദേശങ്ങളില്‍ ഖത്തര്‍ ഉടമയിലുള്ള ആസ്തികളില്‍ മാത്രമായി ഒരാള്‍ക്ക് ജോലിചെയ്തു താമസിക്കാം എന്നാണവസ്ഥ. ലണ്ടനിലെ Canary Wharf 2015-ല്‍ ഒരു ഖത്തര്‍ സംഘം വാങ്ങി. Savoy ഹോട്ടല്‍, Shard കെട്ടിട സമുച്ചയം, Harrods ഡിപ്പാര്‍ട്മെന്‍റ് സ്റ്റോര്‍, ഒളിമ്പിക് ഗ്രാമം, HSBC ഗോപുരം എന്നിങ്ങനെ ലണ്ടനിലെ ഖത്തര്‍ ആസ്തികളില്‍ ഒന്നായി അത്. ലണ്ടനിലെ യുഎസ് നയതന്ത്ര കാര്യാലയം നില്‍ക്കുന്ന കെട്ടിടം ഒരു ആഡംബര ഹോട്ടലായി മാറ്റുകയാണ് QIA-യുടെ വാസ്തു വികസന വിഭാഗം. മുന്‍ Chelsea Barracks-ല്‍ അവര്‍ വീടുകളും പണിയുന്നു.

വസ്തുക്കച്ചവടത്തില്‍ മാത്രമൊതുങ്ങുന്നില്ല ലണ്ടനിലെ ഖത്തര്‍ താത്പര്യം. 22% ഓഹരിയോടെ J Sainsbury-യിലെ ഏറ്റവും വലിയ ഓഹരിയുടമകളാണ് QIA. 2012-ല്‍ അവര്‍ ലണ്ടനിലെ ഹീത്രൂ വിമാനതാവളത്തില്‍ 20% ഓഹരി വാങ്ങി. ബ്രിട്ടീഷ് എയര്‍വേയ്സിന്റെ ഉടമ IAG-യിലെ നിക്ഷേപം കഴിഞ്ഞ വര്‍ഷം 20 ശതമാനമാക്കി കൂട്ടി.

റഷ്യ: ഖത്തറിന്റെ Rosneft, ഡിസംബറില്‍ Glencore-മായി ഉണ്ടാക്കിയ 11 ബില്ല്യണ്‍ ഡോളറിന്റെ ധാരണ റഷ്യയിലെ അവരുടെ വ്യാപാരതാത്പര്യങ്ങള്‍ വിപുലമാകുന്നതിന്റെ സൂചനയാണ്. സെയിന്റ് പീറ്റേഴ്സ്ബര്‍ഗ് വിമാനത്താവള നിര്‍മ്മാണത്തില്‍ 24.9% ഓഹരി വാങ്ങാന്‍ ഖത്തര്‍ കഴിഞ്ഞ ജൂലായില്‍ സമ്മതിച്ചു. പൊതുമേഖലയിലുള്ള റഷ്യന്‍ പ്രത്യക്ഷ നിക്ഷേപ നിധിയിലേക്ക് 2014-ല്‍ 2 ബില്ല്യണ്‍ ഡോളര്‍ നല്കി.

യുഎസ്: നിലവില്‍ പ്രധാന നിക്ഷേപങ്ങളെല്ലാം യൂറോപ്പിലുള്ള ഖത്തര്‍ ഇപ്പോള്‍ യുഎസിലേക്ക് ശ്രദ്ധ നല്‍കുകയാണ്. ന്യൂ യോര്‍കില്‍ ഒരു കാര്യാലയം തുറന്ന QIA 2020-ഓടെ അവിടെ 35 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താനാണ് പദ്ധതി. ഖത്തര്‍ ആസ്ഥാനമായ മാധ്യമ സ്ഥാപനം BeIN Media Group കഴിഞ്ഞ വര്‍ഷം ഓസ്കാര്‍ പുരസ്കാരം കിട്ടിയ ‘പള്‍പ് ഫിക്ഷന്‍’ പോലുള്ള സിനിമകള്‍ നിര്‍മ്മിച്ച കാലിഫോര്‍ണിയന്‍ ചലച്ചിത്ര കമ്പനി മിറമാക്സിനെ സ്വന്തമാക്കി.

ന്യൂ യോര്‍കിലും ലോസ് ആഞ്ചലസിലുമായി യുഎസില്‍ ഏറ്റവും കൂടുതല്‍ കാര്യാലയ സ്ഥല നിക്ഷേപമുള്ള നാലാമത്തെ സ്ഥാപനമാണ് QIA. Empire State Realty Trust Inc-ല്‍ ഏതാണ്ട് 10% ഓഹരികള്‍ അവര്‍ സ്വന്തമാക്കി. ന്യൂ യോര്‍ക്കിലെ മറ്റൊരു പടിഞ്ഞാറന്‍ പ്രദേശ പദ്ധതിയില്‍ Brookfield Property Partners-മായി ചേര്‍ന്ന് 8.6 ബില്ല്യണ്‍ ഡോളറിന്റെ പദ്ധതിയും നടപ്പാക്കുന്നു.

ഏഷ്യ: ഹോങ്കോങ്ങ്, ജപ്പാന്‍, തെക്കന്‍ കൊറിയ, തായ്വാന്‍ എന്നിവിടെയെല്ലാം വിളക്ക് തെളിച്ചോളൂ. അത് കത്തിക്കാനുള്ള വൈദ്യുതി ഉണ്ടാക്കുന്നത് ഇറക്കുമതി ചെയ്ത ഖത്തറി വാതകത്തില്‍ നിന്നാകാന്‍ സാധ്യതയുണ്ട്. ചൈനയടക്കമുള്ള ഈ ഏഷ്യന്‍ വിപണികളാണ് 2015-ല്‍ ഖത്തറിന്റെ LNG കയറ്റുമതിയുടെ പകുതിയും വാങ്ങിയത്. പക്ഷേ ഇവിടങ്ങളില്‍ ഖത്തര്‍ വന്‍കിട നിക്ഷേപങ്ങളൊന്നും ഇതുവരെ നടത്തിയിട്ടില്ല. ഇതുപക്ഷേ മാറിതുടങ്ങുകയാണ്.

ഏഷ്യന്‍ ഭൂഘണ്ഡത്തിലെ നിക്ഷേപ സാധ്യതകള്‍ അവര്‍ തേടുന്നു. 2014-ല്‍ 6 കൊല്ലം കൊണ്ട് ഏഷ്യയില്‍ 20 ബില്ല്യണ്‍ ഡോളര്‍ ഇറക്കാന്‍ പദ്ധതിയിട്ടു എന്ന് പറഞ്ഞ QIA പ്രതിനിധികള്‍ ബീജിംഗിലും ന്യൂ ദല്‍ഹിയിലും കാര്യാലയങ്ങള്‍ വിപുലമാക്കും എന്നും പറഞ്ഞു.

ജൂണില്‍, സിംഗപ്പൂരിലെ Asia Square Tower 2.5 ബില്ല്യണ്‍ ഡോളറിന് വാങ്ങാന്‍ QIA കരാറായി. 2014-ല്‍ ഡിപ്പാര്‍ട്മെന്‍റ് സ്റ്റോറായ Lifestyle International Holdings-ല്‍ നിയന്ത്രണം കരസ്ഥമാക്കിയ QIA ഹോങ്കോങ്ങിലെ കോടീശ്വരന്‍ ലി കാ-ഷിങ്ങിന്റെ വൈദ്യുത കമ്പനിയില്‍ 20% ഓഹരി കയ്യാളുന്നു. ചൈനയുടെ Citic Group-മായി ചേര്‍ന്ന് 10 ബില്ല്യണ്‍ നിക്ഷേപിക്കാന്‍ ലക്ഷ്യമിടുന്നു. സൌദി അറേബ്യയും Soft Bank Group Corp-മായി ചേര്‍ന്ന് രൂപം കൊടുക്കുന്ന 100 ബില്ല്യണ്‍ ഡോളറിന്റെ ആഗോള സാങ്കേതിക വിദ്യ നീതിയില്‍ നിക്ഷേപം നടത്താനും പദ്ധതിയുണ്ടെന്ന് QIA വൃത്തങ്ങള്‍ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍