UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ടെക്നോപാര്‍ക്ക് ഹൃസ്വ ചലച്ചിത്ര മത്സരം ക്വിസയുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു

അഴിമുഖം പ്രതിനിധി

ടെക്നോപാര്‍ക്കിലെ  ജീവനക്കാരുടെ  സാമൂഹ്യ സാംസ്കാരിക സംഘടനയായ പ്രതിധ്വനിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഹൃസ്വ ചലച്ചിത്ര മത്സരമായ ക്വിസയുടെ 2015 രജിസ്ട്രേഷന്‍ ഡിസംബർ 16 ന്  ആരംഭിച്ചു. 2016 ജനുവരി 31 ആണ് രജിസ്ട്രേഷനുള്ള അവസാന തീയതി. അനവധി തവണ ദേശീയ ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയ സമിതിയില്‍ അംഗമായിട്ടുള്ള പ്രശസ്ത ചലച്ചിത്ര നിരൂപകന്‍ എം.എഫ്. തോമസ് ചെയര്‍മാനായുള്ള ജൂറിയാണ് മത്സരത്തിനെത്തുന്ന ഹൃസ്വ ചിത്രങ്ങളെ വിലയിരുത്തുക. ചിത്രങ്ങളുടെ സ്ക്രീനിംഗ്  2016 ഫെബ്രുവരി ആറിന്പാർക്ക്‌ സെന്റർ ട്രാവൻകൂർ ഹാളില്‍ വച്ചും  അവാർഡ്‌ വിതരണം മലയാള ചലച്ചിത്ര മേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ 2016 ഫെബ്രുവരി 9 ന് ടെക്നോപാർക്കിൽ വച്ചും നടക്കും.

കഴിഞ്ഞ മൂന്നു തവണകളിലായി ക്വിസ ഇതിനകം  71 ഹൃസ്വ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. ഈ ഹൃസ്വ ചിത്ര മത്സരം രണ്ട് ഘട്ടങ്ങളായാണ് അവതരിപ്പിക്കപ്പെടുക. ടെക്നോപാര്‍ക്കിനു മുന്‍പാകെ  മത്സരാര്‍ഹമായ ചിത്രങ്ങളുടെ പ്രദര്‍ശനമാണ് ആദ്യ ഘട്ടമെങ്കില്‍ സമ്മാനം ലഭിച്ച ചിത്രങ്ങള്‍ക്കുള്ള അവാര്‍ഡ് വിതരണമാണ് അവസാന ഘട്ടം. പുരസ്കാരങ്ങള്‍ ലഭിച്ച ചിത്രങ്ങള്‍ ടെക്കികള്‍ക്ക് മുന്‍പില്‍ അന്നേ ദിവസം തന്നെ പുന:പ്രദര്‍ശിപ്പിക്കുകയും ചെയ്യും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

വിനു പി വി (കൺവീനർ) –  9495025021 ; ജോൺസൻ കെ ജോഷി – (ജോയിന്റ് കൺവീനർ) – 9605349352 ; രജിത് വി പി – 9947787841, [email protected]

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍