UPDATES

യുപിയില്‍ ബാങ്കിന് മുന്നില്‍ തിരക്കില്‍ പെട്ട വൃദ്ധന്‍ മരിച്ചു

അഴിമുഖം പ്രതിനിധി

ഉത്തര്‍പ്രദേശിലെ തര്‍ക്കുല്‍വയില്‍ ബാങ്കിന് മുന്നില്‍ തിരക്കില്‍പ്പെട്ട് വൃദ്ധന്‍ മരിച്ചു. ആശുപത്രിയില്‍ പ്രസവിച്ച് കിടക്കുന്ന മരുമകളുടെ ചികിത്സയ്ക്കായാണ് രാംനാഥ് കുശ്‌വാഹ പണമെടുക്കാന്‍ വന്നത്. ബാങ്കിന്‌റെ ഗേറ്റ് തുറന്നപ്പോള്‍ ആളുകള്‍ തള്ളിക്കയറുകയായിരുന്നു. തിക്കിലും തിരക്കിലും പെട്ടാണ് രാംനാഥ് കുശ്വാഹ മരിച്ചത്. വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസൊന്നും സ്ഥലത്തുണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

ഗുല്‍റിഹയില്‍ നിന്നുള്ള കര്‍ഷകനാണ് രാംനാഥ് കുശ്വാഹ. ടിബി ബാധിതനാണ്. കുശ്വാഹയുടെ കുടുംബം പരാതിയൊന്നും തന്നിട്ടില്ലത്തതിനാല്‍ കേസെടുത്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. അതേസമയം മൊഹാലിയില്‍ ബാങ്കിലെ ജനറേറ്ററില്‍ ഷാള്‍ കുടുങ്ങി സ്ത്രീ മരിച്ചു.
റോഷ്‌നി ദേവി (57) ആണ് മരിച്ചത്. അനന്തരവളുടെ വിവാഹത്തിന് പണമെടുക്കാനെത്തിയതായിരുന്നു റോഷ്‌നി ദേവി. ഹന്ദേശ്രയിലെ എസ്ബിഐ ബ്രാഞ്ചിലാണ് സംഭവം. മകന്‌റെ പരാതിയില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍