UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിങ്ങള്‍ പുറത്താക്കിയ വിദ്യാര്‍ത്ഥികള്‍ ദേശവിരുദ്ധര്‍ ആയിരുന്നോ?

Avatar

അഴിമുഖം പ്രതിനിധി

ജനുവരി 24നു ദി ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച  ഹൈദരബാദ് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍  പി. അപ്പ റാവുവിന്‍റെ അഭിമുഖത്തിനോട് സംയുക്ത സമര സമിതി പ്രതികരിക്കുന്നു. അപ്പാറാവു വിന്‍റെ അഭിപ്രായങ്ങളോടുള്ള ചോദ്യവും ഉത്തരവും എന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്

സംയുക്ത സമര സമിതി: രോഹിത് വെമുലക്കും മറ്റ് നാലുപേര്‍ക്കുമെതിരായ പുറത്താക്കല്‍ നടപടി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ജനുവരി 21നു റദ്ദ് ചെയ്തത് എന്തുകൊണ്ടാണ്?

വൈസ് ചാന്‍സലര്‍: വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ദോഷവും വരാന്‍ ഞങ്ങള്‍ ആഗ്രഹിച്ചില്ല. പ്രശ്‌നം കോടതിയുടെ പരിഗണനയിലാണെന്ന് കണക്കിലെടുത്തുകൊണ്ട് 2015, ഡിസംബര്‍ 12ലെ പുറത്താക്കല്‍ തീരുമാനം റദ്ദാക്കാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു.

സംയുക്ത സമര സമിതിയുടെ പ്രതികരണം: എന്തുകൊണ്ട് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഡബ്ല്യുഡബ്ല്യു തീരുമാനം രോഹിത് വെമുലയുടെ മരണത്തിന് മുമ്പ് എടുത്തില്ല? സംയുക്ത സമരസമിതി പലതവണ ശ്രമിച്ചിട്ടും കേസ് കോടതിയിലാണെന്ന് പറഞ്ഞ്, ഒന്നു ചര്‍ച്ച ചെയ്യാന്‍ പോലും തയ്യാറായില്ല വി സി. നിയമാനുസൃതമായ ഏത് സമിതിയാണ് അവര്‍ക്ക് ഇപ്പോള്‍ അധികാരം നല്‍കിയത്?

സംയുക്ത സമര സമിതി: കഴിഞ്ഞ വര്‍ഷം ഈ തീരുമാനമെടുത്തിരുന്നുവെങ്കില്‍ ഒരു ചെറുപ്പക്കാരന്റെ ജീവിതം നഷ്ടപ്പെടുമായിരുന്നില്ല എന്നു ഇപ്പോള്‍ തോന്നുന്നുണ്ടോ?

വി സി: എന്റെ വിദ്യാര്‍ത്ഥിയും മികച്ച പഠിതാവുമായിരുന്ന രോഹിതിന്റെ മരണത്തില്‍ എനിക്കും കനത്ത ഞെട്ടലുണ്ട്. ആത്മഹത്യാകുറിപ്പു എന്നു പറയുന്നതില്‍ എവിടെയെങ്കിലും ജീവനൊടുക്കുന്നതിന് സര്‍വകലാശാലയാണ് കാരണമെന്ന് പറയുന്നുണ്ടോ? ആ കുറിപ്പു ശ്രദ്ധിച്ചു വായിച്ച് എന്നോടു പറയൂ. 

രോഹിത്; നീയും ഞാനുമാണ് ശരി, അവരല്ല- കെ.കെ ഷാഹിന എഴുതുന്നു

സംയുക്ത സമര സമിതിയുടെ പ്രതികരണം: കഴിഞ്ഞ ഡിസംബര്‍ 18നു രോഹിത് വെമുല വി സിക്കെഴുതിയ കത്തില്‍ ആവശ്യപ്പെട്ടത് എല്ലാ ദളിത വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശന സമയത്ത് 10 ഗ്രാം സോഡിയം അസൈഡും ഒരു കയറും നല്‍കണമെന്നാണ്. വി സി ആ കത്ത് ശ്രദ്ധിച്ചിരുന്നോ?  ഈ പുറത്താക്കലിനും സമരപരമ്പരകള്‍ക്കുമിടയിലൊന്നും താങ്കള്‍ വിദ്യാര്‍ത്ഥികളെ കാണാതിരുന്നത് എന്തുകൊണ്ടാണ്?

വി സി: വിദ്യാര്‍ത്ഥിക്ഷേമത്തിനുള്ള ഡീന്‍ വഴി ഞാന്‍ പുറത്താക്കിയ വിദ്യാര്‍ത്ഥികളുമായിബന്ധപ്പെടുന്നുണ്ടായിരുന്നു. ആദ്യം, ഡിസംബര്‍ 16നു ഹോസ്റ്റല്‍ ഒഴിയാനുള്ള ഉത്തരവ് നല്‍കിയപ്പോള്‍ അവര്‍ ഒന്നും പറഞ്ഞില്ല. ഉത്തരവിനെതിരെ പ്രതിഷേധിക്കുകപോലും ചെയ്തില്ല. പക്ഷേ കുറച്ചു ദിവസങ്ങള്‍ക്കുശേഷം സംയുക്ത സമര സമിതിയെക്കുറിച്ചും സമരം സംഘടിതമാവുകയും നിയന്ത്രണത്തിനപ്പുറമാവുകയും ചെയ്തു.

സംയുക്ത സമര സമിതിയുടെ പ്രതികരണം: അവധിക്കാലത്ത് ഇത്തരം ഉത്തരവുകള്‍ നടപ്പാക്കുക എന്നത് സര്‍വകലാശാല അധികൃതരുടെ ഒരു സാധാരണ രീതിയാണ്. മൗലാന ആസാദ് ദേശീയ ഉറുദു സര്‍വകലാശാല ഇത്തരത്തില്‍ അവധിക്കാലത്ത് നിരവധി വിദ്യാര്‍ത്ഥികളെ പുറത്താക്കി. സാമൂഹ്യ ബഹിഷ്‌കരണം പ്രഖ്യാപിച്ചതിനുശേഷം ആ വിദ്യാര്‍ത്ഥികള്‍ തുറസായ സ്ഥലത്ത് താമസിക്കാന്‍ തുടങ്ങി. ശരിയാണ്, സെമസ്റ്റര്‍ തുടങ്ങിയപ്പോള്‍ സാമൂഹ്യനീതിക്കായുള്ള സംയുക്ത സമരസമിതി ഉണ്ടാക്കുകയും വിദ്യാര്‍ത്ഥികള്‍ സംഘടിക്കുകയും ചെയ്തു. ശരിയാണ്, സാമൂഹ്യമായി ബഹിഷ്‌കരിക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട അനീതിക്കെതിരെ പോരാടാന്‍ ഞങ്ങള്‍ ഉറച്ചു. നീതി ലഭ്യമാകും വരെ ഞങ്ങള്‍ സമരം തുടരുകയും ചെയ്യും. നിരവധി രാപ്പകലുകള്‍ നീണ്ട സമരത്തിന് ശേഷമാണ് ജനുവരി 14നു വിദ്യാര്‍ത്ഥി ക്ഷേമത്തിനായുള്ള ഡീന്‍ വിദ്യാര്‍ത്ഥികളെ കണ്ടതുതന്നെ. വി സി അപ്പറാവു ഇന്നുവരെയും ഓടിയൊളിക്കുകയാണ്. ‘പുറത്താക്കിയ വിദ്യാര്‍ത്ഥികളുമായി നിരന്തരം ബന്ധപ്പെടുന്നു’ എന്നു അദ്ദേഹം അവകാശപ്പെടുന്ന അപൂര്‍വം സന്ദര്‍ഭങ്ങളിലും പ്രതിഷേധിക്കാതിരിക്കാന്‍ ആവശ്യപ്പെടുകയും വിദ്യാര്‍ത്ഥി യൂണിയനെ അട്ടിമറിക്കാന്‍ നിരന്തരം ശ്രമിക്കുകയുമാണ് ചെയ്തത്. വിദൂരപ്രദേശങ്ങളില്‍ നിന്നും വന്ന അവരെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കാനുള്ള തീരുമാനം ക്രൂരമായിരുന്നില്ലേ ?

വി സി: ഒരു സെമസ്റ്റര്‍ കാലത്തേക്ക് ഈ അഞ്ചുപേരെ പുറത്താക്കാന്‍ തീരുമാനിച്ച സമയത്ത് ഞാനായിരുന്നില്ല വി സി. പക്ഷേ ഞാന്‍ സ്ഥാനമേറ്റെടുത്തപ്പോള്‍ വിദ്യാര്‍ത്ഥികളുടെ പ്രധാന ആശ്രയമായ സ്‌കോളര്‍ഷിപ് മരവിപ്പിക്കാനുള്ള തീരുമാനം കുറച്ച് കടുത്തുപോയെന്ന് എനിക്കു തോന്നി. അവരെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കാനുള്ള തീരുമാനം പുനപരിശോധിക്കാനാകുമോ എന്നു ഞാന്‍ എക്‌സിക്യൂട്ടീവ് കൗണ്‍സിലിനോടു ആരാഞ്ഞു. സര്‍വകലാശാലയില്‍ നിന്നും വിദ്യാര്‍ത്ഥികളെ പുറത്താക്കുന്നത് ഇതാദ്യമായാണ് എന്നും ദയവുചെയ്ത് ഓര്‍ക്കുക.

ലാല്‍ സലാമില്‍ നിന്നും ജയ് ഭീമിലേക്ക്: എന്തുകൊണ്ടാണ് രോഹിത് വെമുല ഇന്ത്യന്‍ മാര്‍ക്സിസ്റ്റുകളെ ഉപേക്ഷിച്ചത്?

സംയുക്ത സമര സമിതിയുടെ പ്രതികരണം: അഞ്ച് ദളിത് ഗവേഷക വിദ്യാര്‍ത്ഥികളുടെ സാമൂഹ്യബഹിഷ്‌കരണം തൊട്ട് രോഹിതിന്റെ ആത്മഹത്യവരെയെത്തിയ അന്വേഷണ പ്രക്രിയയില്‍ വി സി അപ്പറാവുവിന്റെ പങ്കിനെക്കുറിച്ച് ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഏഴ് മാസമായി രോഹിതിന് ജൂനിയര്‍ റിസര്‍ച്ച് ഫെല്ലൊഷിപ്പ് (ജീവിക്കാനുള്ള ഏക ആശ്രയം) ലഭിക്കുന്നുണ്ടായിരുന്നില്ല. വി സിയായതിന് ശേഷം അപ്പ റാവു രോഹിതിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ആരാഞ്ഞിരുന്നോ? ഏകപക്ഷീയമായ തീരുമാനമെടുത്ത എക്‌സിക്യൂട്ടീവ് കൌണ്‍സിലിന്റെ ചെയര്‍പേഴ്‌സണ്‍ കൂടിയാണ് വി സി എന്നും അറിയണം. തീരുമാനം പുന:പരിശോധിക്കാന്‍ കൗണ്‍സിലിനോട് വി സി ആവശ്യപ്പെട്ടെങ്കില്‍, ആദ്യം ആ തീരുമാനം ശരിവെച്ചത് എന്തുകൊണ്ടാണ്? മാത്രവുമല്ല, നവംബര്‍ 27നു നടന്ന 167ആം യോഗത്തിന്റെ മിനിറ്റ്‌സില്‍ ഈ ‘അഭ്യര്‍ത്ഥനയും’ ഇല്ല. 

സമര സമിതി: എന്തുകൊണ്ടാണീ തപ്പിത്തടയല്‍? കഴിഞ്ഞ വര്‍ഷം ആഗസ്ത് 12നു പ്രോക്ടോറിയല്‍ ബോഡിന്റെ കണ്ടെത്തലുകള്‍ ശുപാര്‍ശ ചെയ്തത്, എബിവിപി വിദ്യാര്‍ത്ഥിക്കും-സാന്ദര്‍ഭികമായി പറയട്ടെ, അയാളെ വിസ്തരിച്ചില്ല-അഞ്ച് ദളിത് വിദ്യാര്‍ത്ഥികള്‍ക്കും താക്കീതു നല്‍കാനാണ്. പക്ഷേ ആഗസ്ത് 31നു അവരെ ഒരു സെമസ്റ്റര്‍ കാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത്. പിന്നീട് റദ്ദാക്കി. ആദ്യത്തെ കണ്ടെത്തലുകളില്‍ എബിവിപി വിദ്യാര്‍ത്ഥിക്കും ദളിത വിദ്യാര്‍ത്ഥികള്‍ക്കും താക്കീത് നല്‍കാനാണ് തീരുമാനിച്ചതെങ്കിലും അംബേദ്കര്‍ അസോസിയേഷനില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ താക്കീതു നല്‍കിയുള്ളൂ.

വി സി: ആക്രമിക്കപ്പെട്ട കക്ഷിയേയും ശിക്ഷിക്കണമായിരുന്നു എന്നാണോ നിങ്ങള്‍ പറയുന്നത്? ഫെയ്‌സ്ബുക്കില്‍ അയാള്‍ എന്തോ ഇട്ടതിന്റെ പേരില്‍ അയാളുടെ ഹോസ്റ്റല്‍ മുറിയിലേക്കെത്തിയ 10 വിദ്യാര്‍ത്ഥികളും അയാള്‍ ഒറ്റയ്ക്കുമായിരുന്നു. എബിവിപി വിദ്യാര്‍ത്ഥിയെ എങ്ങനെ ശിക്ഷിക്കണമെന്ന് ഞങ്ങള്‍ക്ക് മനസിലാകുന്നില്ല. കൂടാതെ ഇതെല്ലാം ഞാന്‍ ചുമതലയേല്‍ക്കും മുമ്പുള്ള പ്രോക്ടോറിയല്‍ ബോര്‍ഡ് തീരുമാനങ്ങളാണ്. അത് നിയമാനുസൃതമായ ഒരു സമിതിയാണ്. എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ ഉപസമിതിയും ആ തീരുമാനം ശരിവെച്ചിട്ടുണ്ട്. ബോര്‍ഡിന്റെ തീരുമാനം വീണ്ടും പരിശോധിക്കാന്‍ ഞങ്ങള്‍ക്കാവില്ല.

ഈ വ്യവസ്ഥ രക്തദാഹിയാണ്; രോഹിത് വെമുലക്ക് ഒരു മൂന്നാംലിംഗ സുഹൃത്തിന്റെ കത്ത്

സംയുക്ത സമര സമിതിയുടെ പ്രതികരണം:
പ്രോക്ടോറിയല്‍ ബോര്‍ഡിന്റെ റിപ്പോര്‍ടിലെ വൈരുദ്ധ്യങ്ങളെക്കുറിച്ചുള്ള ചോദ്യം വി സി സൗകര്യപൂര്‍വം ഒഴിവാക്കുന്നു. ശരിയാണ്, ഇരുകൂട്ടര്‍ക്കും ശക്തിയായ താക്കീതു നല്‍കാന്‍ ബോര്‍ഡ് തീരുമാനിച്ചു. എന്നാല്‍ എബിവിപി പ്രസിഡന്റ് സുശീല്‍ കുമാറിന് ഒരു പ്രശ്‌നവും നേരിട്ടില്ല. ഒക്ടോബര്‍ 3നു റിട്ട് പെറ്റീഷനില്‍ ഹൈബരാബാദ് പോലീസ് കമ്മീഷണര്‍ സി വി ആനന്ദ് ,സുശീല്‍ കുമാറിന്റെ വാദങ്ങള്‍ ‘തെറ്റും, അടിസ്ഥാനരഹിതവും, നിഷേധിക്കപ്പെട്ടതും’ ആണെന്ന് വ്യക്തമായി പറയുകയും പെറ്റീഷന്‍ തള്ളണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും എബിവിപി നേതാവ് ആക്രമിക്കപ്പെട്ടു എന്ന് അദ്ദേഹം പറയുന്നതില്‍ ഞങ്ങള്‍ക്ക് അത്ഭുതമില്ല. ഈ അവസരത്തിലും എബിവിപി നേതാവിനെ ഇരയായി ചിത്രീകരികരിക്കാനുള്ള ശ്രമങ്ങളെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. സര്‍വകലാശാല വളപ്പില്‍ എബിവിപിക്കുള്ള പിന്‍വാതില്‍ പിന്തുണ ഇതില്‍നിന്നും വ്യക്തമാണ്. 

രോഹിതിലൂടെ തുടരുന്ന സെന്തിലിന്റെ ‘ആത്മഹത്യ’

സമര സമിതി: ബി ജെ പി മന്ത്രി ബന്ദാരു ദത്താത്രേയയുടെ പരാതിയും അതിന്മേല്‍ നടപടിയെടുക്കാന്‍ ഓര്‍മ്മിപ്പിച്ച് എച്ച്ആര്‍ഡി മന്ത്രാലയം അയച്ച അഞ്ചു കത്തുകളും തീരുമാനത്തിന് കാരണമായോ? അത് സമ്മര്‍ദമായിരുന്നോ?

വി സിഞങ്ങള്‍ക്ക് ധാരാളം കത്തുകള്‍ കിട്ടാറുണ്ട്. ഞാനന്ന് പുതിയ ആളായിരുന്നതുകൊണ്ടു വി ഐ പികളില്‍ നിന്നും കിട്ടുന്ന കത്തുകള്‍ക്ക് 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്ന് അറിയില്ലായിരുന്നു. എന്നിരുന്നിട്ടും, ഞങ്ങള്‍ MHRDക്കു മറുപടി നല്‍കിയില്ല. ഇപ്പോഴുമില്ല.

സംയുക്ത സമര സമിതിയുടെ പ്രതികരണം: പ്രോക്ടോറിയല്‍ ബോര്‍ഡിന്റെ ആഗസ്ത് 12ലെ ശുപാര്‍ശ വിദ്യാര്‍ത്ഥികള്‍ക്ക് കടുത്ത താക്കീതു നല്‍കാനായിരുന്നു. ബന്ദാരു ദത്താത്രേയ എച്ച്ആര്‍ഡി മന്ത്രാലയത്തിന് കത്തയച്ചത് ആഗസ്ത് 17നാണ്. എച്ച്ആര്‍ഡി മന്ത്രാലയം വി സിക്ക് കത്തയച്ചു. ആഗസ്ത് 31നു രണ്ടാമതും ഒരു പ്രോക്ടോറിയല്‍ റിപ്പോര്‍ട്ട് വന്നു. അതിന്റെ ആദ്യതീരുമാനത്തിന് വിരുദ്ധമായ ഒന്ന്. സുശീല്‍ കുമാറിനെ’ആക്രമിച്ചു, മര്‍ദിച്ചു,അടിച്ചു’ എന്നതിലൊക്കെ തെളിവുകള്‍ കെട്ടിച്ചമച്ചിരുന്നു. ഡോക്ടര്‍ അനുപമയുടെ പരസ്പരവിരുദ്ധമായ രണ്ടു പ്രസ്താവനകള്‍ ഈ തീരുമാനങ്ങളെടുക്കാന്‍ ആധാരമാക്കി എന്നു റിപ്പോര്‍ടുകളില്‍ നിന്നും വ്യക്തമാണ്. വി സിയും MHRDയും ബിജെപിയും തമ്മിലുള്ള കൂട്ടുകെട്ട് ഇതില്‍നിന്നും വ്യക്തമാണ്. ഇതുകൂടാതെ സര്‍വകലാശാല രജിസ്ട്രാര്‍ പാണ്ഡുറെഡ്ഡി കോടതിയില്‍ നല്കിയ എതിര്‍ സത്യവാങ്മൂലത്തില്‍ പറയുന്നത് രാഷ്ട്രീയക്കാരില്‍ നിന്നും ജനപ്രതിനിധികളില്‍ നിന്നും ഈ കേസില്‍ അനാവശ്യമായ ഇടപെടലുകള്‍ ഉണ്ടെന്നാണ്. കോടതിയില്‍ സ്വന്തം ഭരണവിഭാഗം നല്‍കിയ കാര്യങ്ങളെയാണ് വി സി ഖണ്ഡിക്കുന്നത്. സര്‍വകലാശാല രജിസ്ട്രാര്‍ കോടതിയില്‍ നുണ പറഞ്ഞതാണോ? 

സമര സമിതി: ശ്രീ റാവു, സാഹചര്യത്തോട് ഒട്ടും സംവേദനാത്മകമായല്ല താങ്കള്‍ പ്രതികരിച്ചതെന്ന ആരോപണത്തെക്കുറിച്ച് എന്തു പറയുന്നു?

വി സി: സര്‍വകലാശാലയുടെ വിവിധ വശങ്ങളെ നാം മനസിലാക്കണം. 400 ഫാക്കല്‍റ്റി അംഗങ്ങളെ വി സിക്ക് സ്വാധീനിക്കാവുമോ? വിദ്യാര്‍ത്ഥികളോടുള്ള ഇടപെടലില്‍ ചില അദ്ധ്യാപകര്‍ സൗമ്യരായിരിക്കും, ചിലര്‍ പരുക്കനായിരിക്കും. എവിടെയാണ് ഒരാള്‍ക്കൊരു രേഖ വരക്കാനാവുക?

ആരാണ് ദേശവിരുദ്ധര്‍?

സംയുക്ത സമര സമിതിയുടെ പ്രതികരണം: അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങളോടുള്ള അയാളുടെ തികഞ്ഞ അവജ്ഞയാണ് ഈ പ്രസ്താവന കാണിക്കുന്നത്. 

സമര സമിതി: വിദ്യാര്‍ത്ഥികളുമായി ഒരിക്കലും ബന്ധപ്പെടാതിരുന്നത് എന്തുകൊണ്ടാണ്?

വി സി : ജനുവരി 14നു സമരസമിതി അംഗങ്ങളെ ഞാന്‍ കാണുകയും ഉചിതമായ സമയത്ത് നടപടിയെടുക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.

ഹൈദരാബാദില്‍ ഒരാള്‍ തൂങ്ങിമരിച്ചതിനു കേരളത്തില്‍ സമരം ചെയ്യുന്നതെന്തിന് എന്നു ചോദിക്കുന്നവരോട്

സംയുക്ത സമര സമിതിയുടെ പ്രതികരണം: വി സി പറയുന്ന ഈ ‘യോഗത്തില്‍’അദ്ദേഹം ഒരുറപ്പും നല്‍കിയില്ല. വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ തനിക്കൊന്നും ചെയ്യാനില്ല എന്നുപറഞ്ഞുകൊണ്ട് കൈകഴുകുകയാണ് അദ്ദേഹം ചെയ്തത്. 

സമര സമിതി: നിങ്ങളുടെ വിദ്യാര്‍ത്ഥികള്‍, പ്രത്യേകിച്ചും പുറത്താക്കപ്പെട്ടവര്‍, ദേശവിരുദ്ധരാണോ?

വി സി: ആ ചോദ്യം ഉയരുന്നില്ല. അല്ല, അവരല്ല.

സമര സമിതി: മാധ്യമങ്ങള്‍ക്ക് പ്രസ്താവന നല്‍കുന്നതൊഴികെ, അക്കാദമിക മേഖലയില്‍ ബി ജെ പിയുടെ ഇടപെടലുകളെ അപലപിച്ചുകൊണ്ടു ഒരു ഔദ്യോഗിക പ്രസ്താവന എന്തുകൊണ്ട് അദ്ദേഹം ഇറക്കുന്നില്ല?

സമര സമിതി: താങ്കള്‍ രാജിവെക്കുമോ?

വി സി: ഞാന്‍ അഭിപ്രായം പറയുന്നത് ഉചിതമല്ല. ഇതുവരെ, ഇല്ല.

സമരസമിതി: അപ്പറാവു പൊലീസിന് കീഴടങ്ങണം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍