UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലയാളി ജവാന്റെ മരണം; മാധ്യമ പ്രവര്‍ത്തക കസ്റ്റഡിയില്‍

ജവാന്റെ സംഭാഷണം ഒളിക്യാമറയില്‍ പകര്‍ത്തിയതിനും കേസുണ്ട്

മലയാളി ജവാന്‍ മരിച്ച സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസ്. ലാന്‍സ് നായിക് റോയ് മാത്യു ആത്മഹത്യ ചെയ്ത കേസില്‍ ക്വിന്റ് വാര്‍ത്താ പോര്‍ട്ടലിന്റെ റിപ്പോര്‍ട്ടര്‍ പൂനം അഗര്‍വാളിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. സൈന്യത്തിന്റെ പരാതിയില്‍ നാസിക് പോലീസ് കേസെടുത്തു.

നിരോധിത മേഖലയില്‍ അനധികൃതമായി കടന്നതിനും ജവാനുമായി അഭിമുഖം സംഘടിപ്പിച്ചതിനുമാണ് കേസ്. ജവാന്റെ സംഭാഷണം ഒളിക്യാമറയില്‍ പകര്‍ത്തിയതിനും കേസുണ്ട്. ദിയോദാലി സൈനിക മേഖലയില്‍ കടന്നുകയറുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്നാണ് പൂനത്തിനെതിരെ ഉയര്‍ന്ന ആരോപണം. ഇവരെ ആരൊക്കെയോ സഹായിച്ചതായും പറയപ്പെടുന്നുണ്ട്. പൂനം അഗര്‍വാളിന്റെ ഒളി ക്യാമറയ്ക്ക് മുന്നില്‍ റോയ് തന്റെ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

മൃതദേഹത്തോടൊപ്പം റോയിയുടെ ആത്മഹത്യക്കുറിപ്പും കണ്ടെത്തി. വെബ്‌സൈറ്റില്‍ വന്ന വാര്‍ത്ത സൈനികനെ മാനസീകമായി തകര്‍ത്തുവെന്നും ഇത് ആത്മഹത്യയിലേക്ക് നയിച്ചുവെന്നുമാണ് സൈനിക നേതൃത്വത്തിന്റെ വിശദീകരണം. പൂനത്തെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. അതേസമയം തനിക്ക് അഭിമുഖം നല്‍കിയതിന് പിന്നാലെ റോയ് മാത്യുവിനെതിരായി സൈന്യം അന്വേഷണം നടത്തിയെന്നും അതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നുമാണ് പൂനം അഗര്‍വാള്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍