UPDATES

ബാലകൃഷ്ണ പിള്ള മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു

അഴിമുഖം പ്രതിനിധി

ആര്‍. ബാലകൃഷ്ണ പിള്ള മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. രാജി കത്ത് പിള്ള തന്റെ ദൂതന്റെ കൈവശം മുഖ്യമന്ത്രിക്ക് കൈമാറി. നേരത്തെ തന്നെ പിള്ള തനിക്ക് അനുവദിച്ചിരുന്ന ഔദ്യോഗിക വാഹനം തിരിച്ചേല്‍പ്പിച്ചിരുന്നു. ക്യാബിനറ്റ് റാങ്കോടുകൂടിയ പദവിയായിരുന്നു മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്റെത്.

പിള്ളയുടെ രാജിയില്‍ തനിക്ക് ഒറ്റയ്ക്ക് തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും യുഡിഎഫ് ആണ് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളേണ്ടതെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചിരിക്കുന്നത്.

ബാര്‍ കോഴ വിവാദത്തില്‍ ബിജു രമേശും ബാലകൃഷ്ണ പിള്ളയും തമ്മിലുള്ള ഫോണ് സംഭാഷണം പുറത്തു വന്നിരുന്നു. ഇതിനെ നിഷേധിക്കാതിരുന്ന പിള്ള മാണിക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി രംഗത്തുവരികയായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മേലും പിള്ള ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതോടെ പിള്ളയെ യുഡിഎഫില്‍ നിന്ന് പുറത്താക്കണമെന്ന് ഒരുവിഭാഗം ശക്തമായി ആവശ്യം ഉന്നയിച്ചിരുന്നു. 28 ന് ചേരുന്ന യുഡിഎഫ് യോഗത്തില്‍ പിള്ളയുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ഉമ്മന്‍ ചാണ്ടിയും അറിയിച്ചിരുന്നു. തന്നെ പുറത്താക്കിയാല്‍ സന്തോഷമെന്നും അകത്തു നില്‍ക്കുന്നതിനെക്കാള്‍ കരുത്തനായിരിക്കും പുറത്തുനില്‍ക്കുന്ന താനെന്നും കൂടുതല്‍ കാര്യങ്ങള്‍ തുറന്നു പറയാന്‍ കഴിയുമെന്നുമായിരുന്നു പിള്ള ഇതിനോട് പ്രതികരിച്ചത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍