UPDATES

ലൈംഗികാരോപണം; ആര്‍ കെ പച്ചൗരി ഐപിസിസി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു

അഴിമുഖം പ്രതിനിധി

ലൈംഗിക പീഢനാരോപണത്തിന് വിധേയനായ രാജേന്ദ്ര കെ.പൗച്ചരി ഐപിസിസി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു.  യു എന്‍ കാലാവസ്ഥ സമിതി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും അദ്ദേഹം ഒഴിഞ്ഞിട്ടുണ്ട്. 75 കാരനായ പച്ചൗരി എനര്‍ജി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തു നിന്ന് അവധിയില്‍ പ്രവേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

പച്ചൗരിക്കെതിരെ 29കാരിയായ സഹപ്രവര്‍ത്തകയാണ് ആദ്യം ലൈംഗിക ആരോപണവുമായി രംഗത്തെത്തിയത്. പച്ചൗരി തനിക്ക് ലൈംഗിക ചുവയുള്ള മെയിലുകളും മെസേജുകളും അയച്ചതായാണ് ഇവര്‍ പരാതിപ്പെട്ടത്. ഇതേ തുടര്‍ന്ന് ഡല്‍ഹി പൊലീസ് അദ്ദേഹത്തിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അതിനിടയിലാണ് മറ്റൊരു സഹപ്രവര്‍ത്തകയും അദ്ദേഹത്തിനെതിരെ സമാന ആരോപണവുമായി വന്നത്. പത്തുവര്‍ഷങ്ങള്‍ക്കു മുമ്പ് തന്നോടും അദ്ദേഹം മോശമായി പെരുമാറിയിരുന്നതായും എന്നാല്‍ ഇതിനെതിരെ പരാതിപ്പെട്ടപ്പോള്‍ അത് മൂടിവയ്ക്കാനുള്ള ശ്രമങ്ങളാണ് നടന്നതെന്നും ഇവര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഈ ആരോപണമുന്നയിച്ച സ്ത്രീ തന്റെ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. തന്നെപ്പോലെ പല സഹപ്രവര്‍ത്തകര്‍ക്കും  പച്ചൗരിയില്‍ നിന്ന് ഇത്തരം പെരുമാറ്റങ്ങള്‍ നേരിടേണ്ടിവന്നതായും പരാതിക്കാരി ആരോപിക്കുന്നു.

എന്നാല്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ച പച്ചൗരി, തന്റെ ഫോണും കമ്പ്യൂട്ടറും ഹാക്ക് ചെയ്യപെട്ടിരുന്നതായും ലൈംഗിക ചുവകലര്‍ന്ന മെസേജുകളും ഇ മെയിലുകളും അയച്ചത് ഹാക്കര്‍മാരാണെന്നും പച്ചൗരിവിശദീകരിച്ചു. പച്ചൗരി അധ്യക്ഷനായ ഐപിസിസി സമിതി സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍