UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശങ്കറെ കാവി പുതപ്പിക്കാന്‍ മോദി ചരിത്രം വളച്ചൊടിച്ചു; ചെറിയാന്‍ ഫിലിപ്പ്

അഴിമുഖം പ്രതിനിധി

ചരിത്രം വളച്ചൊടിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആര്‍ ശങ്കറെ കാവിപുതപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന ആക്ഷേപവുമായി ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ശങ്കറിനെ ഹിന്ദുത്വവാദിയും ജനസംഘ അനുഭാവിയുമൊക്കെ ആക്കിയതിലൂടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ പൈതൃകത്തെയും മോദി അവഹേളിച്ചുവെന്നും ചെറിയാന്‍ ഫിലിപ്പ് കുറ്റപ്പെടുത്തുന്നു.

ഹിന്ദു മണ്ഡലം രൂപീകരിച്ചതും ശ്യാമപ്രസാദ് മുഖര്‍ജിയുമായി നടത്തിയ കൂടിക്കാഴ്ച്ചയുമൊക്കെയാണ് ശങ്കറിന് ജനസംഘത്തോട് ആഭിമുഖ്യമുണ്ടായിരുന്നുവെന്ന തരത്തില്‍ ദുര്‍വ്യാഖ്യാനം ചെയ്തിരിക്കുന്നത്. 1949 ല്‍ശങ്കറും മന്നത്ത് പത്മനാഭനും ചേര്‍ന്ന് ഹിന്ദു മണ്ഡലം രൂപീകരിച്ചത് ക്ഷേത്രങ്ങളുടെ സംരക്ഷണത്തിനായിട്ടാണ്.അന്ന് മന്നം ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ശങ്കര്‍ അംഗവുമായിരുന്നു അക്കാലത്തു ശ്യാമപ്രസാദ് മുഖര്‍ജി നെഹ്‌റു മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയാണ് മന്ത്രിയെ ശങ്കര്‍ ക്ഷണിക്കുകയോ കാണുകയോ ചെയ്തിട്ടുണ്ടാകാം. ഗാന്ധി വധത്തെ തുടര്‍ന്ന് അന്ന് ആര്‍ എസ് എസ് രാജ്യമാകെ നിരോധിക്കപ്പെട്ട കാലമാണ്. തിരു കൊച്ചി നിയമസഭയില്‍ അന്ന് ശങ്കര്‍ കോണ്‍ഗ്രസ് അംഗമാണ്. പിന്നീട് ശങ്കര്‍ കെ പി സി സി അദ്ധ്യക്ഷനും കോണ്‍ഗ്രസ് മുഖ്യമന്ത്രിയുമായി. ശങ്കര്‍ എന്നും ഒരു മതേതരവാദിയായിരുന്നുവെന്നും ചെറിയാന്‍ ഫിലിപ്പ് കുറിക്കുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍