UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിഎംഡബ്ല്യു കാര്‍ മരത്തിലിടിച്ച് കത്തി റേസിംഗ് താരം അശ്വിനും ഭാര്യയും മരിച്ചു

ചെന്നൈയിലെ മറീന ബീച്ചിന് സമീപം പട്ടണപ്പാക്കത്ത് വച്ച് ഇന്ന് പുലര്‍ച്ചെ 3.30നായിരുന്നു അപകടമുണ്ടായത്

അമിത വേഗതയിലായിരുന്ന കാര്‍ മരത്തിലിടിച്ച് കത്തി റേസിംഗ് താരം അശ്വിന്‍ സുന്ദറും(27) ഭാര്യ നിവേദിതയും മരിച്ചു. അശ്വിന്‍ ഓടിച്ചിരുന്ന ബിഎംഡബ്ല്യു ഇസഡ്-4 കാര്‍ നിയന്ത്രണം വിട്ട് വഴിയരികിലെ മരത്തിലിടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.


Also Read: പതിനാലാം വയസ്സില്‍ പഠനം ഉപേക്ഷിച്ച് വേഗതയ്‌ക്കൊപ്പം കൂടിയ യുവാവ്; അശ്വിന്‍ സുന്ദറിനെ അറിയാം

Also Read: റേസിംഗ് താരം അശ്വിനെ മരണത്തിലേക്ക് നയിച്ച ബിഎംഡബ്ല്യു ഇസഡ്-4
ചെന്നൈയിലെ മറീന ബീച്ചിന് സമീപം പട്ടണപ്പാക്കത്ത് വച്ച് ഇന്ന് പുലര്‍ച്ചെ 3.30നായിരുന്നു അപകടമുണ്ടായത്. വാഹനം അമിത വേഗതയിലായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. ചെന്നൈ ലീലാ പാലസിലെ മുറിയിലേക്കുള്ള മടക്കയാത്രയിലായിരുന്നു ഇരുവരും. അപകടസ്ഥലത്തെത്തിയ ഒരാള്‍ ദൃശ്യങ്ങള്‍ ഫേസ്ബുക്ക് ലൈവിലിട്ടിരുന്നു.

ഈ ദൃശ്യങ്ങളില്‍ ആളുകള്‍ ഓടിക്കൂടുന്നതും ചിലര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചപ്പോഴേക്കും കാര്‍ വന്‍ശബ്ദത്തോടെ തീപിടിച്ച് കത്തിയമരുന്നതും കാണാം. പതിനാലാം വയസ്സുമുതല്‍ റേസിംഗ് രംഗത്തുണ്ട് അശ്വിന്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍