UPDATES

എഡിറ്റര്‍

നഗ്നതയില്‍ എന്താണിത്ര ആഘോഷമാക്കാനുള്ളത്?രാധിക ആപ്‌തെ

Avatar

അഴിമുഖം പ്രതിനിധി

നഗ്നതയില്‍ എന്താണിത്ര ആഘോഷമാക്കാനുള്ളത്?  ഇപ്പോള്‍ കൂടുതല്‍ സ്വാതന്ത്ര്യമാണ് അനുഭവിക്കുന്നത്. രാധിക ആപ്‌തെ പറയുന്നു. അഭിനയിച്ച ചിത്രത്തിലെ നഗ്നരംഗങ്ങള്‍ ലീക്കായെന്ന പേരിലുള്ള ആഘോഷങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം.

രണ്ടാം തവണയാണ് രാധിക ആപ്‌തെ നഗ്നയായി അഭിനയിച്ച രംഗങ്ങള്‍ മാധ്യമങ്ങള്‍ ആഘോഷമാക്കുന്നത്. വിഷയത്തില്‍ ഇത് വരെ രാധിക പ്രതികരിച്ചിരുന്നില്ല. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാധിക വിഷയത്തില്‍ ആദ്യമായി പ്രതികരിച്ചത്. ആദ്യത്തെ തവണ ഹ്രസ്വചിത്രത്തിലുണ്ടായിരുന്ന രംഗങ്ങളാണ് ലീക്കായത്. ഇത്തവണ പാര്‍ഷ്ഡ് എന്ന ചിത്രത്തിലേതാണ് രംഗങ്ങള്‍. യുഎസിലും ഫ്രാന്‍സിലും റിലീസ് ചെയ്ത ചിത്രം ഇന്ത്യയില്‍ ഇതുവരെ എത്തിയിട്ടില്ല. ചിത്രത്തില്‍ രാധികയ്‌ക്കൊപ്പം അഭിനയിച്ച ആദില്‍ ഹുസൈന്‍ വിഷയത്തില്‍ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. എന്തുകൊണ്ടാണ് രാധിക ആപ്‌തെയുടെ നഗ്നരംഗം എന്ന പേരില്‍ അത് പ്രചരിക്കുന്നത്, ഒപ്പം അഭിനയിച്ച ആദില്‍ ഹുസൈന്റെ നഗ്നരംഗം എന്ന പേരിലെന്താണ് അത് പ്രചരിക്കാത്തതെന്ന ചോദ്യമായിരുന്നു ആദില്‍ ഉന്നയിച്ചത്.

ആദ്യത്തെ തവണ വീഡിയോ ലീക്കായപ്പോള്‍ ദേഷ്യം തോന്നിയിരുന്നു. എന്നാല്‍ ഇത്തവണ അതിന്റെ ആവശ്യമില്ലെന്ന് രാധിക പറയുന്നു. ഇത്തവണ ലീക്ഡ് വീഡിയോ അല്ല. അത് പ്രചരിക്കുന്നതില്‍ ദേഷ്യവും തോന്നുന്നില്ല. സ്വന്തം ശരീരത്തിലും സൗന്ദര്യത്തിലും താന്‍ കംഫര്‍ട്ടബിളാണ്. മറ്റുള്ളവരുടെ പ്രതികരണങ്ങളാണ് അസ്വസ്ഥതപെടുത്തുന്നത്. പാര്‍ഷ്ഡിലെ ചിത്രങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയ ശേഷം ഒരു സിനിമാ നിര്‍മാതാവ് തന്നെ വിളിച്ചു. ഇങ്ങനെയൊരു ക്ലിപ് ലീക്ക് ആയതായും വൈറലാകുന്നതായും പറഞ്ഞു. ഏത് ക്ലിപ്പെന്ന് ചോദിച്ചപ്പോള്‍ ഒരു സ്‌മൈലി അയച്ചിട്ട് അയാള്‍ ആ വീഡിയോ അയച്ചുതന്നു. അയാളോട് എന്ത് മറുപടി പറയാനാണ്. അതുപോലെ ഒരു മാധ്യമപ്രവര്‍ത്തകന്‍ അഭിമുഖത്തിന് വിളിച്ച് ചോദിച്ചത് , രാധിക നിങ്ങളുടെ നഗ്നവീഡിയോ വീണ്ടും പുറത്തുവന്നിരിക്കുന്നു. രണ്ടാമത്തെ തവണയാണ് നിങ്ങളുടെ ഇത്തരം വീഡിയോ പുറത്തുവന്നിരിക്കുന്നതെന്നയാള്‍ പറഞ്ഞപ്പോള്‍ ചിരിയാണ് വന്നത്. ഇത്തരം രംഗങ്ങളില്‍ അഭിനയിച്ചത് കൊണ്ടാണ് അങ്ങനെയൊരു വീഡിയോ പുറത്തുവന്നതെന്നാണ് ഞാന്‍ മറുപടി പറഞ്ഞത്. രാധിക പറഞ്ഞു.

ലോകം മറ്റൊരു കണ്ണില്‍ നോക്കുന്നത് എന്നെ ബാധിക്കാറില്ല. സിനിമയില്‍ നഗ്നത ഒരു ആര്‍ട്ട് ഫോം ആണ്. ഒരു സിനിമക്ക് നഗ്നതയ്ക്ക് എത്രമാത്രം പ്രാധാന്യമുണ്ടെന്ന് സംവിധായകനും തിരക്കഥാകൃത്തും പറഞ്ഞു മനസിലാക്കിയ ശേഷമാണ് ചിത്രത്തില്‍ അഭിനയിച്ചത്. നഗ്നരംഗങ്ങളില്‍ ഇനിയും അഭിനയിക്കും. എന്താണതിലിത്ര ആഘോഷിക്കാനുള്ളത് എന്നും രാധിക ചോദിക്കുന്നു.

വിശദമായി അറിയുവാന്‍ ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/hl0H9y

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍