UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നീരാ റാഡിയ ആശുപത്രി വ്യവസായത്തിലേക്ക്, ആദ്യ ആശുപത്രി ഉദ്ഘാടനം ചെയ്തത് രത്തന്‍ ടാറ്റ

അഴിമുഖം പ്രതിനിധി

മുന്‍ കോര്‍പ്പറേറ്റ് ലോബിയിസ്റ്റ് നീരാ റാഡിയ ആരോഗ്യ വ്യവസായ രംഗത്ത് പ്രവേശിച്ചു. നയാതി ഹെല്‍ത്ത് കെയര്‍ എന്ന പേരിലാണ് റാഡിയ പുതിയ സംരംഭത്തിലേക്ക് കടന്നത്. മധുരയില്‍ രത്തന്‍ ടാറ്റയാണ് ആദ്യ ആശുപത്രി ഉല്‍ഘാടനം ചെയ്തത്.

അടുത്ത ആശുപത്രി അമൃത്സറില്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. മധുരയിലേത് 351 കിടക്കകളുള്ള മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ക്യാന്‍സര്‍ ആശുപത്രിയാണ്. ഉത്തരേന്ത്യയില്‍ ഒരു മികവിന്റെ കേന്ദ്രമാകും ഈ ആശുപത്രിയെന്ന് റാജിയ പറഞ്ഞു. ആശുപത്രിക്കായുള്ള പണം കണ്ടെത്തിയത് ബാങ്ക് വായ്പയിലൂടെയാണെന്ന് പറഞ്ഞ അവര്‍ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയില്ല.

ഒരിക്കല്‍ വളരെയേറെ സ്വാധീന ശക്തിയുള്ള കോര്‍പ്പറേറ്റ് ലോബിയിസ്റ്റായ റാഡിയ പ്രമുഖ രാഷ്ട്രീയക്കാരും വ്യവസായികളും മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ ടെലഫോണ്‍ സംഭാഷണങ്ങള്‍ പുറത്തു വന്നത് വിവാദം സൃഷ്ടിച്ചിരുന്നു. ഇക്കൂട്ടത്തില്‍ രത്തന്‍ ടാറ്റയുമായുള്ളതും ഉണ്ടായിരുന്നു. റാഡിയയുടെ പിആര്‍ സ്ഥാപനമായ വൈഷ്ണവി കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സിന് ടാറ്റാ ഗ്രൂപ്പ്, യൂണിടെക് തുടങ്ങിയ വമ്പന്‍മാരുമായി ഇടപാടുകള്‍ ഉണ്ടായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍