UPDATES

ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ ആണവവികിരണ ബാധ

അഴിമുഖം പ്രതിനിധി

ദല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആണവ വികിരണബാധ. ഫോര്‍ട്ടിസ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി ഇറക്കുമതി ചെയ്ത മരുന്ന് പെട്ടിക്കുണ്ടായ തകരാറ് മൂലം സോഡിയം അയോഡൈഡ് അടങ്ങിയ മരുന്നുകള്‍ ചോര്‍ന്നതാണ് ഇന്ന് രാവിലെ നാലരയ്ക്ക് വിമാനത്താവളത്തില്‍ ആണവവികരണ ബാധയ്ക്ക് കാരണമായത്. ആശങ്കപ്പെടേണ്ടതില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ സംഭവം ബാധിച്ചില്ല. പെട്ടികള്‍ കൈകാര്യം ചെയ്തിരുന്ന രണ്ടുപേരെ എഐഐഎംഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തുര്‍ക്കിയില്‍ നിന്നാണ് മരുന്ന് പെട്ടികള്‍ ഇറക്കുമതി ചെയ്തത്. ദേശീയ ദുരന്ത നിവാരണ സേനയും ആണവ ഊര്‍ജ വിദഗ്ദ്ധരും സംഭവ സ്ഥലത്ത് എത്തി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍