UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗുല്‍ബര്‍ഗ റാഗിംഗ്: മലയാളികളായ മൂന്ന് സീനിയര്‍ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു

അഴിമുഖം പ്രതിനിധി

കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ മലയാളിയായ ദളിത്‌ വിദ്യാര്‍ത്ഥിനിയെ റാഗ് ചെയ്ത കേസില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളായ മൂന്ന് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി ലക്ഷ്മി, ഇടുക്കി സ്വദേശി ആതിര,കൃഷ്ണപ്രിയ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

റാഗിങ്ങിനിരയായ വിദ്യാര്‍ഥിനിയുടെ സഹപാഠിയില്‍ നിന്നും ഇന്നലെ പോലീസ് മൊഴിയെടുത്തിരുന്നു.ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അറസ്റ്റ് നടന്നിരിക്കുന്നത്. കേസില്‍ നാലാമതൊരു പ്രതി കൂടെയുണ്ടെന്നും പ്രതിക്കായി പോലീസ് തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.

റാഗിങ്ങിനിരയായ അശ്വതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് നേരത്തെ തന്നെ ഈ വിദ്യാര്‍ത്ഥിനികളെ പ്രതി ചേര്‍ത്ത് കേസെടുത്തിരുന്നു. അശ്വതിയുടെ കൂടെ താമസിച്ചിരുന്ന പെണ്‍കുട്ടിയുടെ കൂടി മൊഴിയെടുത്തതിന് ശേഷമാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അറസ്റ്റ് ചെയ്ത പ്രതികളെ ഇന്ന് രാവിലെ ഗുല്‍ബര്‍ഗ മജിസ്ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കി. പ്രതികളെ മൂന്നുപേരെയും രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍