UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റാഗിങ് നിരോധനം; പ്രിന്‍സിപ്പല്‍മാരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ മുഴുവന്‍ കലാലയങ്ങളും റാഗിങ് തടയുന്നതിന്‌സ്വീകരിച്ചിട്ടുള്ള നിയമാനുസൃത നടപടികളും ലഭിച്ച പരാതികളില്‍ സ്വീകരിച്ചിട്ടുള്ള നടപടികളും വിശദാംശങ്ങളുമാണ് സര്‍ക്കാരിന് സമര്‍പ്പിക്കേണ്ടത്.

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റാംഗിംഗ് തടയുന്നതിനു നടപടി സ്വീകരിച്ചു സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയതായി വിദ്യാഭ്യാസ മന്ത്രി പ്രൊ. സി .രവീന്ദ്രനാഥ് അറിയിച്ചു. റാഗിങ് തടയുന്നതിനു ചുമതലപ്പെട്ട സ്ഥാപനാധികാരികള്‍ അവരുടെ ഉത്തരവാദിത്തം നിറവേറ്റുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനാണ് റിപ്പോര്‍ട്ട് തേടിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കുന്നു. വീഴ്ച വരുത്തിയിട്ടുള്ള കലാലയ മേധാവികള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കും. ഇതിന്റെ ഭാഗമായാണ് കലാലയങ്ങളില്‍ സ്വീകരിച്ചിട്ടുള്ള റാഗിങ് വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വകുപ്പ് മേധാവിയോട് ആവശ്യപ്പെട്ടതെന്നും മന്ത്രി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

വിദ്യാഭ്യാസ മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റാഗിങ് തടയുന്നതിന് നടപടി സ്വീകരിച്ചു സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്യാന്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
റാഗിങ്ങിനെതിരെ വ്യക്തവും കര്‍ശനവുമായ നിയമങ്ങളുണ്ടായിട്ടു ചില കലാലയങ്ങളില്‍ റാഗിങ്ങിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ ശാരീരികവും മാനസികവുമായ പീഡനത്തിനു വിധേയമാക്കപ്പെടുന്ന ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഇടയ്ക്കിടെ ആവര്‍ത്തിക്കപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ റാഗിങ് തടയുന്നതിനു ചുമതലപ്പെട്ട സ്ഥാപനാധികാരികള്‍ അവരുടെ ഉത്തരവാദിത്തം നിറവേറ്റുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനാണ് റിപ്പോര്‍ട്ട് തേടിയിട്ടുള്ളത്. വീഴ്ച വരുത്തിയിട്ടുള്ള കലാലയ മേധാവികള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കും. ഇതിന്റെ ഭാഗമായാണ് കലാലയങ്ങളില്‍ സ്വീകരിച്ചിട്ടുള്ള റാഗിങ് വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വകുപ്പ് മേധാവിയോട് ആവശ്യപ്പെട്ടത്.


സംസ്ഥാനത്തെ മുഴുവന്‍ കലാലയങ്ങളും റാഗിങ് തടയുന്നതിന്‌സ്വീകരിച്ചിട്ടുള്ള നിയമാനുസൃത നടപടികളും ലഭിച്ച പരാതികളില്‍ സ്വീകരിച്ചിട്ടുള്ള നടപടികളും വിശദാംശങ്ങളുമാണ് സര്‍ക്കാരിന് സമര്‍പ്പിക്കേണ്ടത്. റാഗിങ്ങിനു നേതൃത്വം നല്‍കുന്നവര്‍ കര്‍ശനമായ ശിക്ഷാനടപടികള്‍ക്കു വിധേയരാക്കപ്പെടുന്നുണ്ടെന്നു ഉറപ്പുവരുത്താന്‍ കൂടിയാണ് നടപടി. രക്ഷാകര്‍തൃ സമിതികള്‍ വിളിച്ച് ആവശ്യമായ മുന്‍കരുതല്‍ സംവിധാനങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നതടക്കമുള്ള മുഴുവന്‍ കാര്യങ്ങളും റിപ്പോര്‍ട്ടിലുണ്ടാവണം. വിദ്യാര്‍ഥികള്‍ക്കിടയില്‍ റാഗിങ്ങിനെതിരെ ബോധവത്കരണം നടത്തിന്നതിന് സ്വീകരിച്ച നടപടികളും വിശദീകരിക്കണം. കലാലയങ്ങള്‍ ഇതുവരെ സ്വീകരിച്ചിട്ടുള്ളതും നടപ്പാക്കിയതുമായ റാഗിങ് വിരുദ്ധ നടപടികളുടെ വിശദ റിപ്പോര്‍ട്ടാണ് ഓരോ കലാലയവും സമര്‍പ്പിക്കേണ്ടത്. പ്രൊഫഷണണ്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രിന്‍സിപ്പല്‍മാരോടുമാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതു സംബന്ധിച്ച അടിയന്തിര നിര്‍ദ്ദേശം വിദ്യാഭ്യാസ വകുപ്പിലെ മുഴുവന്‍ ചുമതലപ്പെട്ടവര്‍ക്കും കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്കും നല്‍കാന്‍ ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി ശ്രീനിവാസിനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍