UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ രഘുറാം രാജന്‍ സ്ഥാനമൊഴിയുന്നു

അഴിമുഖം പ്രതിനിധി

റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ രഘുറാം രാജന്‍ സ്ഥാനമൊഴിയുന്നു. റിസര്‍വ്വ് ബാങ്ക് സ്റ്റാഫിനുള്ള സന്ദേശത്തിലാണ് രാജന്‍ ഈ കാര്യം വെളിപ്പെടുത്തിയത്. 2016 സെപ്തംബര്‍ 4നു കാലാവധി പൂര്‍ത്തിയാകുന്നതോടെ അക്കാദമിക് മേഖലയിലേക്ക് തിരിച്ചു പോകുമെന്നാണ് രാജന്‍ കത്തില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ തീര്‍ച്ചയായും രാജ്യം ആവശ്യപ്പെടുമ്പോള്‍ തന്റെ സേവനം നല്കാന്‍ എപ്പോഴും സന്നദ്ധനായിരിക്കും എന്നും രഘുറാം രാജന്‍ ഉറപ്പ് നല്കുന്നു.

2013 സെപ്തംബറില്‍ രഘുറാം രാജന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണറായി ചുമതലയെറ്റെടുക്കുമ്പോള്‍ രൂപയുടെ മൂല്യത്തകര്‍ച്ച, ഉയര്‍ന്ന പണപ്പെരുപ്പം, ദുര്‍ബലമായ വളര്‍ച്ചാ നിരക്ക് എന്നിവ കൊണ്ട് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തകര്‍ച്ചയുടെ വക്കിലായിരുന്നു. രഘു രാം രാജന്‍ കൈകൊണ്ട ധീരമായ നിലപാടുകളാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പിടിച്ച് നിര്‍ത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത്.

നരേന്ദ്ര മോദി സര്‍ക്കാരുമായി വ്യത്യസ്ഥ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചതിന്റെ പേരില്‍ നിശിതമായ വിമര്‍ശനമാണ് മോദി അനുകൂലികളില്‍ നിന്നു പലപ്പോഴും രാജന്‍ നേരിടേണ്ടി വന്നത്. ഈ അടുത്തകാലത്ത് രഘുറാം രാം രാജന്‍ മാനസികമായി ഇന്ത്യക്കാരനല്ലെന്നും ബോധപൂര്‍വ്വം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ബി ജെ പി രാജ്യ സഭ അംഗം സുബ്രഹ്മണ്യന്‍ സ്വാമി ആരോപിക്കുകയുണ്ടായി. രാജനെ സ്ഥാനത്ത് നിന്നു നീക്കം ചെയ്യണം എന്നാവശ്യം ഉന്നയിച്ച് സ്വാമി പ്രധാന മന്ത്രിക്ക് കത്തയച്ചത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍