UPDATES

എഡിറ്റര്‍

മോദിക്കൊപ്പം ജോലി ചെയ്യാന്‍ പോയതിന് രഘുറാം രാജന്‍ സ്വയം പഴിച്ചാല്‍ മതി

Avatar

ജൂണ്‍ പതിനെട്ടാം തീയ്യതി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ‘റോക്ക് സ്റ്റാര്‍’ ഗവര്‍ണര്‍ രഘുറാം രാജന്‍ സഹഅംഗങ്ങള്‍ക്കായി അയച്ച കത്തില്‍, സപ്തംബറില്‍ കാലാവധി അവസാനിക്കുമ്പോള്‍ അക്കാദമിക് ലോകത്തേക്ക് മടങ്ങാന്‍ തീരുമാനിച്ചതായി അറിയിച്ചു. ‘സര്‍ക്കാരുമായുള്ള കൂടിക്കാഴ്ചയ്ക്ക്’ ശേഷമാണ് താന്‍ ഈ തീരുമാനം എടുത്തതെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. ഇത് രഘുറാം രാജന്റെ ഭാഗത്തുനിന്നുള്ള സമര്‍ത്ഥമായ ഒരു നീക്കമായിട്ട് വേണം കാണാന്‍.

ഇങ്ങനെ, ‘പറയാനുള്ളത് പറഞ്ഞു എന്നാല്‍ പറഞ്ഞില്ല’ എന്ന മട്ടിലൊരു കത്തിലൂടെ മോദി സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസവും അതുകൂടാതെ താന്‍ തുടരുന്നതില്‍ സര്‍ക്കാരിന് താല്പര്യമില്ല എന്ന കാര്യവും വ്യക്തമായി ആളുകളെ ധരിപ്പിക്കാന്‍ രഘുറാം രാജന് സാധിച്ചു. 

ബാങ്കിംഗ് കോര്‍പ്പറേറ്റ് ഫിനാന്‍സ് മേഖലയില്‍ അതിശയിപ്പിക്കുന്ന അക്കാദമിക്ക് റെക്കോര്‍ഡുള്ള വ്യക്തിയാണ് രഘുറാം രാജന്‍. 2008ല്‍ ആഗോളതലത്തില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമെന്ന് മാസങ്ങള്‍ക്ക് മുന്‍പേ പ്രവചിച്ച വ്യക്തിയാണ് രഘുറാം രാജന്‍. വളരെ മനോഹരമായി സംസാരിക്കുന്ന രഘുറാം രാജന്‍ അതീവ ബുദ്ധിശാലിയുമാണ്.

യുപിഎ സര്‍ക്കാരാണ് രഘുറാം രാജനെ റിസര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിച്ചത്. പിന്നീട് മോദി സര്‍ക്കാര്‍ മികച്ച ഭൂരിപക്ഷം നേടി അധികാരത്തില്‍ വന്നപ്പോള്‍ സംസ്ഥാന ഗവര്‍ണര്‍മാരെ അടക്കം തല്‍സ്ഥാനങ്ങളില്‍ നിന്നും അടര്‍ത്തിമാറ്റി. അതിശയകരമെന്നു പറയട്ടെ അപ്പോഴും രഘുറാം രാജന്‍ റിസര്‍വ് ബാങ്കിന്റെ ഗവര്‍ണറായി തുടര്‍ന്നു.

ഒറ്റവരിയിലൊതുങ്ങുന്ന ‘ജെയിംസ് ബോണ്ട്’ സ്‌റ്റൈല്‍ പ്രതികരണങ്ങളാണ് രഘുറാം രാജനെ മീഡിയയ്ക്ക് പ്രിയപ്പെട്ടവനാക്കി മാറ്റിയത്. രാഷ്ട്രീയത്തില്‍ അവഗാഹമുള്ള ഒരാളെന്ന നിലയ്ക്ക് ഗജേന്ദ്ര ചൌഹാനെ പൂന ഫിലിം ഇന്‍സ്റ്റിട്ട്യൂറ്റ് ചെയര്‍മാന്‍ ആക്കിയപ്പോള്‍ തന്നെ രഘുറാം രാജന്‍ കാര്യം മനസ്സിലാക്കേണ്ടിയിരുന്നു. ഇനി അഥവാ ഗജേന്ദ്ര ചൌഹാന്‍ പോരെന്ന് വച്ചോ. പിന്നീട് ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസിന്റെ ചെയര്‍പെഴ്‌സന്‍ ആയി വൈ സുദര്‍ശന്‍ റാവു വന്നപ്പോഴോ ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്റെ ചെയര്‍മാനായി ലോകേഷ് ചന്ദ്ര വന്നപ്പോഴോ ഇനി അതുമല്ലെങ്കില്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കെശന്റെ തലപ്പത്ത് പഹ്ലാജ് നിഹലാനി വന്നപ്പോഴോ രഘുറാം രാജന്‍ പഠിക്കണമായിരുന്നു. ഇത് തീര്‍ച്ചയായും ‘സെലിബ്രിറ്റി എക്കനോമിസ്റ്റ്‌റ്’ എന്ന രോഗം തന്നെയാണ് രഘുറാം രാജനെ തനിക്ക് ഇനിയും ഒരു തവണ കൂടി സ്ഥാനത്ത് തുടരാന്‍ സാധിക്കും എന്ന അമിതാത്മവിശ്വാസം നല്‍കിയത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ മോദി സര്‍ക്കാറിനെ വിമര്‍ശിച്ചത് തന്നെയാണ് രഘുറാം രാജന് വിനയായിത്തീര്‍ന്നത്. അസഹിഷ്ണുത, സാമ്പത്തിക മേഖലയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങള്‍ ഒക്കെ രഘുറാം രാജനെ മോദിക്ക് ആവശ്യമില്ലാത്ത ഒരാളാക്കി മാറ്റി.

വിശദമായ വായനക്ക്:

http://goo.gl/z60P6k

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍